Skip to main content

വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ (വിജിഎഫ്‌) വായ്‌പയായി മാത്രമേ തരാനാകൂയെന്ന നിലപാട്‌ കേരളത്തോടുള്ള ചതി

വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ (വിജിഎഫ്‌) വായ്‌പയായി മാത്രമേ തരാനാകൂയെന്ന നിലപാട്‌ കേരളത്തോടുള്ള ചതിയാണ്. പദ്ധതിയുടെ ഗുണഭോക്താക്കൾ കേരളമല്ല, കേന്ദ്രസർക്കാരാണെന്നുപോലും മനസ്സിലാക്കാതെയാണ്‌ കേന്ദ്രം നിലപാട്‌ സ്വീകരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റ്‌ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്. ഈ തുക ലഭിക്കണമെങ്കിൽ കേരള സർക്കാർ നെറ്റ് പ്രസന്റ്‌ മൂല്യം(എൻപിവി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ്‌ കേന്ദ്രം നിബന്ധന വയ്‌ക്കുന്നത്‌. അതായത്‌, ഏതാണ്ട് 10000-12000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരും. ഇത്‌ സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണ്. തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടർ ഹാർബർ പദ്ധതിക്ക്‌ 1,411 കോടി രൂപ വിജിഎഫ് അനുവദിച്ചപ്പോൾ ഇത്തരം നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല.

വിജിഎഫ്‌ തിരിച്ചടയ്‌ക്കണമെന്ന്‌ പറയുന്നത്‌ മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായാണ്. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. ഒറ്റത്തവണ ഗ്രാന്റായി നൽകുന്നതാണ്‌. ഇപ്പോൾ തുക വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത് വിജിഎഫിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്. വിജിഎഫ് ലഭ്യമാക്കാനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്രസർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടയ്‌ക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ വേണം എന്നാണ് വിചിത്രമായ നിബന്ധന.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.