Skip to main content

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള കേന്ദ്രസർക്കാർ വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക്‌ കത്തയച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള കേന്ദ്രസർക്കാർ വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക്‌ കത്തയച്ചു. തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം നൽകിയ അതേ പരിഗണന വിഴിഞ്ഞത്തിന്‌ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വികസനക്കുതിപ്പിൽ വിഴിഞ്ഞത്തിന്‌ സുപ്രധാന പങ്കുവഹിക്കാനുണ്ട്‌. വിഴിഞ്ഞം തുറമുഖ നിർമാണ ഘട്ടത്തിലെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ മാത്രമേ പണം അനുവദിക്കാനാകൂയെന്ന കേന്ദ്ര നിലപാട്‌ പുനഃപരിശോധിക്കണം. പദ്ധതി വിഹിതമായ 8867 കോടി രൂപയിൽ 5595 കോടി രൂപയും സംസ്ഥാനമാണ്‌ നിക്ഷേപം നടത്തുന്നത്‌. പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുള്ള കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന്‌ ഇത്‌ വലിയ ബാധ്യതയാണ്‌. തുക തിരിച്ചടയ്‌ക്കേണ്ടിവരുന്നത്‌ സംസ്ഥാനത്തിന്‌ 10,000 മുതൽ 12,000 കോടി രൂപയുടെ നഷ്ടം വരുത്തും. വിജിഎഫ് മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണ്‌ കേന്ദ്ര തീരുമാനം.

കസ്റ്റംസ് തീരുവയിൽ ഒരു രൂപയിൽനിന്നും കേന്ദ്രസർക്കാരിന്‌ 60 പൈസ ലഭിക്കും. അതേസമയം കേരളത്തിന്‌ മൂന്ന്‌ പൈസയിൽ താഴെയേ കിട്ടൂ. വിഴിഞ്ഞത്തുനിന്ന്‌ പ്രതിവർഷം പതിനായിരം കോടി രൂപ കസ്റ്റംസ്‌ തീരുവയായി ലഭിക്കും. ഇതുവഴി കേന്ദ്രത്തിന്‌ 6000 കോടി രൂപയാണ്‌ അധികവരുമാനം ലഭിക്കുക. തുറമുഖം മുഖേന രാജ്യത്തിന് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളും വിദേശനാണ്യ സമ്പാദ്യവുമുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.