Skip to main content

ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി

ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി. എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 ദശലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുമുള്ള പദ്ധതി 2009ലാണ് നിർമാണം തുടങ്ങിയത്. എന്നാൽ, സാങ്കേതിക കാരണത്താൽ നിർത്തിവയ്‌ക്കേണ്ടി വന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം പുനരാരംഭിക്കാൻ നടപടി വേഗത്തിലാക്കി. 30 മെഗാവാട്ട്, 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇതിൽ 10 മെഗാവാട്ടിന്റെ ജനറേറ്റർ ജൂലൈ 10 മുതലും 30 മെഗാവാട്ടിന്റെ ജനറേറ്റർ സെപ്തംബർ 30 മുതലും ഗ്രിഡുമായി ബന്ധിപ്പിച്ച്‌ പൂർണശേഷിയിൽ പ്രവർത്തിക്കും.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.