Skip to main content

തൊഴിലാളിവിരുദ്ധ നയങ്ങളിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്‌

തൊഴിലാളി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാനാണ്‌ മോദി സർക്കാർ പുതിയ തൊഴിൽനിയമം കൊണ്ടുവന്നത്. തൊഴിൽസമയം എട്ടുമണിക്കൂർ എന്നത് 11 മുതൽ 12 മണിക്കൂർ വരെയാക്കുന്ന നിയമമാണിത്. നരേന്ദ്രമോദിയുടെ ഈ തൊഴിലാളി വിരുദ്ധനയങ്ങൾ പ്രാവർത്തികമാക്കാൻ കോൺഗ്രസ്‌ ഭരിക്കുന്ന കർണാടക, തെലങ്കാന സർക്കാരുകൾ മുന്നിട്ടിറങ്ങി. തൊഴിലാളികളുടെ പ്രശ്നത്തിൽ മുതലാളികൾക്കൊപ്പം നിൽക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്നാണിത്‌ സൂചിപ്പിക്കുന്നത്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ കാലാവധി കഴിഞ്ഞെന്ന്‌ വിധിയെഴുതുകയാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. എന്നാൽ, ഈക്കൂട്ടർതന്നെ ചെങ്കൊടി പ്രസ്ഥാനം മുന്നിൽനിന്ന്‌ നയിച്ച്‌ വിജയിച്ച സമരങ്ങൾ ബോധപൂർവം മറക്കുകയാണ്‌. കാഞ്ചീപുരത്തെ സാംസങ് കമ്പനിയിൽ യൂണിയൻ രൂപീകരിക്കാൻ തൊഴിലാളികൾ 37 ദിവസം പണിമുടക്കിയ സമരം വിജയിച്ചു. ആഗോളഭീമനായ സാംസങ്ങിനെ കാഞ്ചീപുരത്തെ തൊഴിലാളികൾ മുട്ടുകുത്തിച്ചെങ്കിൽ അതിന്‌ കാരണം പുന്നപ്ര - വയലാർ സമരം തുടങ്ങിവച്ച തൊഴിലാളിബോധമാണ്. ജമ്മു കശ്‌മീരിൽ ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയപ്പോൾ അതിനെ നിയമസഭയ്ക്കകത്തും തെരുവിലും എതിർത്തത്‌ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയാണ്‌. പ്രതികൾ ബിജെപി നേതാക്കളായിട്ടും കോൺഗ്രസോ പീപ്പിൾസ്‌ ഡെമൊക്രാറ്റിക്‌ പാർട്ടിയോ നാഷണൽ കോൺഫറൻസോ ഒരക്ഷരം മിണ്ടിയില്ല. കർണാടകയിലെ കൊപ്പളിലെ ദളിത്‌ ഗ്രാമത്തിലെ സവർണരുടെ ആക്രമണത്തിൽ മരണാസന്നരായി ജീവിക്കുന്ന മനുഷ്യർക്കായി പോരാടിയതും കമ്യൂണിസ്റ്റുകാരാണ്‌. ആ നിയമപോരാട്ടത്തിനൊടുവിൽ അക്രമകാരികളായ 98 പേരെ കർണാടക കോടതി ഇപ്പോൾ ജീവപര്യന്തത്തിന്‌ ശിക്ഷിച്ചു.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.