Skip to main content

റെയിൽവേ വികസനത്തിൽ കേരളത്തിന് വീണ്ടും കേന്ദ്ര അവഗണന

ബീഹാറിനും ആന്ധ്രയ്ക്കും ആയിരക്കണക്കിന് കോടി രൂപയുടെ റെയിൽവേ പദ്ധതികൾ അംഗീകരിച്ച കേന്ദ്രസർക്കാർ, ശബരിപാത അടക്കുള്ള കേരളത്തിലെ റെയിൽവേ പദ്ധതികളോട് പുറതിരിഞ്ഞ് നിൽക്കുകയാണ്. ഈ ക്രൂരമായ അവഗണനയിൽ കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ, സംസ്ഥാനത്ത് ബിജെപിക്കോ യുഡിഎഫിനോ അവരുടെ പ്രചാരകരായ വലതുപക്ഷമാധ്യമങ്ങൾക്കോ യാതൊരു പ്രതിഷേധമോ പരിഭവമോ ഇല്ല. അവർക്ക് ഇത് ഒരു പ്രധാന വാർത്തപോലുമല്ല. അവർ സംസ്ഥാന സർക്കാരിനും സിപിഐഎമ്മിനുമെതിരെ ഇല്ലാത്ത വിഷയങ്ങൾ ഉയർത്തി അപവാദങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.