Skip to main content

പ്രതിപക്ഷ നേതാവ്‌ ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്

വയനാട് ദുരന്തത്തിന്റെ നഷ്ടക്കണക്ക്‌ അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, 2012-ൽ വരൾച്ചാദുരിതാശ്വാസമായി യുഡിഎഫ്‌ സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതിന്റെ മാനദണ്ഡം വിശദീകരിക്കണം. തുക സർക്കാർ എഴുതിയെടുത്തെന്ന്‌ ബിജെപി നേതാവ് കെ സുരേന്ദ്രനും ഏഷ്യാനെറ്റ് അവതാരകരും പറയുന്നതുപോലെ പ്രതിപക്ഷ നേതാവ് പറയരുത്. 2012 മുതൽ കേരളം അധികസഹായം തേടിയതിന്റെ നിവേദനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലുണ്ട്‌. ഏതു മുന്നണി ഭരിച്ചാലും പ്രകൃതിദുരന്ത കണക്കുകൾ കൂട്ടുന്നത്‌ ഒരേ സമ്പ്രദായത്തിലാണ്‌. എസ്ഡിആർഎഫ് മാനദണ്ഡപ്രകാരം അനുവദനീയമായ പ്രതീക്ഷിത ചെലവ് എത്രയെന്ന് ഇനം തിരിച്ചുപറയും. പിന്നെയുള്ള നഷ്ടം ദുരന്തനിവാരണ മാനദണ്ഡ പ്രകാരമല്ല. യഥാർഥത്തിൽ വരുമെന്ന്‌ പ്രതീക്ഷിക്കുന്ന നഷ്ടമാണ്. 2018ലെ പ്രളയത്തിൽ 30,000-ത്തിൽപ്പരം കോടിയായിരുന്നു നഷ്ടം. 6000 കോടിയാണ്‌ കേന്ദ്രത്തോട് അഭ്യർഥിച്ചത്. 2914 കോടിരൂപയാണ് അനുവദിച്ചത്. ഇതിൽനിന്ന്‌ വ്യോമസേനയുടെ ചെലവും അരിയുടെ വിലയും കേന്ദ്രസർക്കാർ കിഴിച്ചു. നിവേദനം കേന്ദ്രസംഘം വിലയിരുത്തിയിട്ടുണ്ട്. അവർ അനുവദിക്കുന്ന തുകയിൽനിന്ന് യഥാർഥ ചെലവ്‌ കേരളത്തിന്‌ റീ ഇംബേഴ്സ് ചെയ്യുകയാണ്‌ നടപടിക്രമം. ഇതാണ്‌ എക്കാലത്തുമുള്ളത്.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.