Skip to main content

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ ‘സ. ഇ കെ നായനാർ സ്‌മാരക മന്ദിരം’ സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

 

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ ‘സ. ഇ കെ നായനാർ സ്‌മാരക മന്ദിരം’ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനത്തിനോടനുബന്ധിച്ച് 11 കുടുംബങ്ങൾക്കായി പാർടി നിർമിച്ച വീടുകളുടെ താക്കോൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. തലോടൽ ഭവനങ്ങൾ എന്ന പേരിലാണ്‌ കോവളം ഏരിയയിലെ പത്ത്‌ ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റിയും ഓരോ വീടുകൾ വീതം നിർമിച്ചത്‌. ഏരിയ കമ്മിറ്റി ഓഫീസിലെ ‘സ. കോടിയേരി ബാലകൃഷ്‌ണൻ ഹാൾ’ ഉദ്ഘാടനവും സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

ജനപിന്തുണയോടെ ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്കായി വീടുകൾ നിർമ്മിക്കാനുള്ള ഉത്തരവാദിത്തം സിപിഐ എം ലോക്കൽ കമ്മിറ്റികൾ ഏറ്റെടുക്കുകയായിരുന്നു. നിർധനരായ രോഗികൾ, അച്ഛനമ്മമാരെ നഷ്‌ടമായ കുട്ടികൾ, പങ്കാളികളെ നഷ്ടമായവർ തുടങ്ങി ഏറ്റവും അർഹരായ 11 കുടുംബങ്ങൾക്കാണ്‌ ഈ ഓണക്കാലത്ത് പാർടി സ്വന്തമായൊരിടം ഒരുക്കി നൽകിയത്. പുതിയ വീട്ടുടമസ്ഥർക്കും നമ്മുടെ സഖാക്കൾക്കും അഭിമാനകരമായ ദിനം!

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.