Skip to main content

വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സ. ജോൺ ബ്രിട്ടാസ് 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു

രാജ്യസഭ എംപി സ. ജോൺ ബ്രിട്ടാസ് വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു. വയനാട് ദുരന്തത്തെ തീവ്ര പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ച കേരള സർക്കാർ തീരുമാനം അംഗീകരിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സ. ജോൺ ബ്രിട്ടാസ് എംപി ഫണ്ടിൽ നിന്ന് പരമാവധി തുകയായ 25 ലക്ഷം അനുവദിച്ചത്

എംപിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടിന്റെ ചട്ടം 8.1 പ്രകാരം കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലോകസഭ, രാജ്യസഭ എംപി മാർക്ക് ഒരു കോടി രൂപ വരെയും, ചട്ടം 8.2 പ്രകാരം അതാത് സംസ്ഥാന സർക്കാരുകൾ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തെ മാത്രം ലോകസഭ, രാജ്യസഭ എംപി മാർക്ക് 25 ലക്ഷം രൂപ വരെയും ദുരന്ത ബാധിത പ്രദേശത്തെ പുനര്നിർമാണത്തിനും പുനരധിവാസത്തിനുമായി വകയിരുത്തുവാൻ കഴിയും.

ഇതിൻപ്രകാരം കേരളസർക്കാർ 16.08.2024-ൽ വയനാട് ദുരന്തത്തെ രൂക്ഷമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് എംപി മാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് വിനിയോഗത്തിനുള്ള കേന്ദ്രീകൃത ഓൺലൈൻ പോർട്ടലിൽ സംഭാവന നൽകുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയതായി അറിയിച്ചു കൊണ്ടുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ജനറലുടെ 05.09.2024- തീയതിയിലെ കത്ത് ഇന്നലെ കേരളത്തിൽ നിന്നുള്ള എംപി മാർക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആദ്യ പേരുകാരനായി സ. ജോൺ ബ്രിട്ടാസ് എംപി പരമാവധി തുകയായ 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വകയിരുത്തി ഇന്ന് സംസ്ഥാന അതോറിറ്റിക്ക് നൽകി.

എന്നാൽ ദേശീയ തലത്തിൽ ചട്ടം 8.1 പ്രകാരം വയനാട് ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇത് വരെ കേന്ദ്രം അംഗീകരിക്കാത്തത് കാരണം രാജ്യത്തുടനീളമുള്ള ലോക്സഭ, രാജ്യസഭ എംപിമാർക്ക് തങ്ങളുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുവാനുള്ള അവസരമാണ് കേന്ദ്രം തടയുന്നതെന്നും ആയതിനാൽ എത്രയും വേഗം ദേശീയതലത്തിലും വയനാട് ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും സ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.