Skip to main content

മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ്‌ നേതാക്കളുടെ ആക്ഷേപം ഗൂഢാലോചന, തൃശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഒന്നായി മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്‌ ഗൂഢാലോചനയുടെ ഭാഗമാണ്. ചില മാധ്യമ മുതലാളിമാർ പണം സമ്പാദിക്കാൻ വ്യാജ വാർത്തകൾ ചമയ്‌ക്കുകയാണ്‌. ഇവരും ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണ്. ഹിന്ദു വർഗീയതയ്‌ക്കും ആർഎസ്‌എസിനുമെതിരെ പതിറ്റാണ്ടുകളായി പ്രതിരോധം തീർക്കുന്ന പ്രസ്ഥാനമാണ്‌ സിപിഐ എം. ഇതിന്‌ നേതൃത്വം നൽകിയ ആളാണ്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ. വർഗീയതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇരുന്നൂറിലധികം പ്രവർത്തകരുടെ ജീവൻ സിപിഐ എമ്മിന്‌ നഷ്ടപ്പെട്ടിട്ടുണ്ട്.

ആർഎസ്‌എസുമായി വോട്ട്‌ കച്ചവടം നടത്താത്ത ഒരാളും കോൺഗ്രസ്‌ നേതൃത്വത്തിലില്ല. 16 മാസം മുമ്പ്‌ നടന്ന എഡിജിപിയുടെ സന്ദർശനം ഇന്നലെ നടന്ന മട്ടിൽ അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ്‌ അന്യഗ്രഹ ജീവിയാണ്‌. കേരളവിരുദ്ധനായ ഗവർണർക്ക്‌ ഇനിയും തുടരാൻ ആശംസ അർപ്പിക്കുകയാണ്‌ കോൺഗ്രസ്‌ നേതാക്കൾ.

തൃശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌. പത്മജ വേണുഗോപാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കോൺഗ്രസ്‌ ബിജെപിക്ക്‌ ദാനം ചെയ്‌തു. എ കെ ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയാണ്‌ ഒ രാജഗോപാലിനെ നേമത്ത് കോൺഗ്രസ് ജയിപ്പിച്ചത്‌.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.