Skip to main content

സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാത്ത പൊതുമേഖല ബാങ്കുകൾ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ നിന്നുകൊടുക്കുന്നു

മൊത്തം 62,000 കോടി രൂപ കിട്ടാക്കടമുള്ള പത്ത് കമ്പനികളെ വെറും 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വാർത്ത പുറത്തു വന്നിരിക്കുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വലിയ ഇളവുകൾ വാഗ്ദാനം നൽകിയാണ് ഇത് യാഥാർഥ്യമാക്കിക്കൊടുത്തത്.
7,795 കോടി കുടിശ്ശികയുള്ള HDIL-നെ അദാനി വാങ്ങുന്നത് 285 കോടി മാത്രം നൽകിയാണ് കിഴിവ് 96%. 1,700 കോടി ബാധ്യതയുള്ള റേഡിയസ് എസ്റ്റേറ്റ്സ് വെറും 76 കോടി രൂപയ്ക്ക്, ഏതാണ്ട് 96% കിഴിവിൽ അദാനി ഏറ്റെടുത്തു. അദാനി ഗ്രൂപ്പും രാജ്യം ഭരിക്കുന്ന രാഷ്ട്രീയവലതുപക്ഷവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ വഴി കോർപ്പറേറ്റ് ഭീമന്മാർ നേടിയെടുക്കുന്ന ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ ഇടതുപക്ഷം എല്ലാക്കാലവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു ശ്രമവും നടത്താൻ ബി ജെ പി സർക്കാരിന് കഴിയുന്നില്ല. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുനിമിഷം വർധിക്കുകയാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണമാണ്.
പൊതുമേഖലാ ബാങ്കുകളുടെ പണം എന്നാൽ രാജ്യത്തെ ജനങ്ങളുടെ പണമാണ്. സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാൻ മടിക്കുന്ന ബാങ്കുകളാണ് ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ സ്വയം നിന്നുകൊടുക്കുന്നത്. വിജയ് മല്യയെപ്പോലെയുള്ളവർ ആയിരക്കണക്കിന് കോടി വെട്ടിച്ച് മുങ്ങിയപ്പോഴും പോയത് രാജ്യത്തെ ജനങ്ങളുടെ പണമാണ്. രാജ്യത്തിന്റെ സമ്പത്ത് മുതലാളിമാർക്ക് ചോർത്തിക്കൊടുക്കുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത കാഴ്ചയാണിത്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.