Skip to main content

ജമ്മു കശ്മീരിലെ ഭരണഘടനാപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കണം, യുവതലമുറ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കണം

സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി കുൽഗാം നിയോജക മണ്ഡലത്തിലെ തൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം തുടരുകയാണ്. ജമ്മു കശ്മീരിലെ ഭരണഘടനാപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും യുവതലമുറ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും തിരഞ്ഞെടുപ്പ് റാലിയിൽ സ. മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് പുതിയ നിയമസഭയിൽ രാഷ്ട്രീയ പാർടികൾ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.