Skip to main content

ജനദ്രോഹ സർക്കാർ, വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 39 രൂപയാണ് കൂട്ടിയത്. പുതിയ വില സെപ്റ്റംബർ 01 മുതൽ പ്രാബല്യത്തിൻ വന്നു. ഇതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്ര സർക്കാർ വാണിജ്യ സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു. എന്നാൽ പിന്നാലെ ആഗസ്റ്റ് മാസത്തിൽ വിലയിൽ 8.50 രൂപ വർധിപ്പിച്ചു. തുടർന്നാണ് സെപ്റ്റംബർ മാസത്തിലും വില വർധിപ്പിച്ചത്. വില വർധന ഹോട്ടലുകളെയും ചെറുകിട വ്യവസായങ്ങളെയും ബാധിക്കും. അതോടെ ഈ വർധന വിലക്കയറ്റത്തിനും കാരണമാകും. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം ജനദ്രോഹ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.