Skip to main content

സ്‌ത്രീകളുടെ തൊഴിൽ അവകാശത്തിനും അഭിമാന സംരക്ഷണത്തിനും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌ കൈക്കൊള്ളും

സ്‌ത്രീകളുടെ തൊഴിൽ അവകാശത്തിനും അഭിമാന സംരക്ഷണത്തിനുംവേണ്ടി സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌ കൈക്കൊള്ളും. നിർഭയമായി കലാമികവ്‌ തെളിയിക്കുന്നതിന്‌, സുരക്ഷിതത്വമുള്ള വിധത്തിൽ കലാരംഗത്തെ ശുദ്ധീകരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മനസ്സിനെ മലിനമാക്കുന്ന അംശങ്ങൾ സിനിമയിലോ സിനിമാ മേഖലയിലോ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ആ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്കുണ്ട്‌.

കലാകാരികളുടെ മുന്നിൽ ഒരു ഉപാധിയും ഉണ്ടാകരുത്‌. കലേതരമായ ഒരവസ്ഥയും ഉണ്ടാകരുത്‌. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ നിർബന്ധമുള്ളതുകൊണ്ടാണ്‌ ചില പരാതികൾ ഉണ്ടായപ്പോൾ സ്‌ത്രീകളുടേതുമാത്രമായ കമ്മിറ്റിയെ നിയോഗിച്ചത്‌. ഇന്ത്യയിൽ ഒരിടത്തുമാത്രമേ ഇത്തരമൊരു നടപടി ഉണ്ടായിട്ടുള്ളൂ. അത്‌ കേരളത്തിലാണ്‌. ഇത്‌ അഭിമാനിക്കാവുന്ന ഒരു മാതൃകയാണ്‌. ഈ മാതൃക പലയിടത്തും സ്വീകരിക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌. ചലച്ചിത്രരംഗത്തിന്റെ വികസനം മുന്നിൽക്കണ്ട്‌ കാര്യമായ ഇടപെടലുകളാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.