Skip to main content

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ

എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകും. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് നൽകും. ഓണത്തോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ആഗസ്റ്റ് മാസത്തെ ഗഡു ഈ ആഴ്ചയിലും സെപ്റ്റംബർ ആദ്യവാരം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് തീരുമാനം. ഓണത്തിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ക്ഷേമ പെൻഷൻകാരെ ചേർത്തുപിടിച്ചുള്ള നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് 4800 രൂപയായിരിക്കും ക്ഷേമപെൻഷൻകാർക്ക് ആകെ ലഭിക്കുക. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് വലിയ ആശ്വാസമാണ് സർക്കാർ നടപടി. ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം മുതൽ ഈ മാസം വരെയും പെൻഷൻ വിതരണത്തിൽ കുടിശ്ശികയുണ്ടായിട്ടില്ല. നിലവിൽ ഉണ്ടായിരുന്ന കുടിശ്ശിക അവസാന ഘട്ടത്തിലേക്ക് എത്തിക്കാനും സാധിച്ചു.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.