Skip to main content

ഓണക്കാലത്തും ട്രെയിൻ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന റെയിൽവേയുടെ നിലപാട് പ്രതിഷേധാർഹം

ഓണക്കാലത്തും ട്രെയിൻ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന റെയിൽവേയുടെ നിലപാട് പ്രതിഷേധാർഹമാണ്. മലയാളികൾ വലിയ തോതിൽ താമസിക്കുന്ന മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക്‌ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം മലയാളികളും ഓണം അവധിയ്‌ക്ക് നാട്ടിലെത്താൻ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. എന്നാൽ ഈ സാഹചര്യത്തിലും പുതിയ ട്രെയിനുകൾ അനുവദിക്കാതെ യാത്രാ ദുരിതം കൂട്ടുന്ന നിലപാടാണ് റെയിൽവേ കൈക്കൊള്ളുന്നത്. ഓണക്കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നത് മനസ്സിലാക്കി അടിയന്തര ഇടപെടൽ നടത്താൻ റെയിൽവേ തയ്യാറാകണം. കൊച്ചുവേളി –ബം​ഗളൂരു റൂട്ടിൽ ഒരു ട്രെയിൻ അനുവദിച്ചെങ്കിലും ഇതിൽ ജനറൽ കോച്ചുകളില്ല. നിലവിലുള്ളതിനെക്കാൾ കൂടിയ നിരക്കാണ് സ്പെഷ്യൽ ട്രെയിനുകളിൽ റെയിൽവേ ഈടാക്കുന്നത്. ട്രെയിൻ ടിക്കറ്റ്‌ കിട്ടാതാകുന്നതോടെ ഓണത്തിന് നാട്ടിലെത്താൻ മലയാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പൂർണമായും അവഗണിക്കുന്ന റെയിൽവേ അവരുടെ നിലപാട് തിരുത്താൻ തയ്യാറാകണം.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.