Skip to main content

കേരള പൊലീസിനെ കൂടുതൽ ജനകീയമാക്കും

കേരള പൊലീസിനെ കൂടുതൽ ജനകീയമാക്കാനാണ്‌ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. അതിനായി സോഷ്യൽ പൊലീസ്‌ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. സത്യസന്ധതയോടെയും നീതിയോടെയും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ സർക്കാർ സമീപനം. പ്രൊഫഷണൽ രീതിയിൽ കാര്യങ്ങൾ നീക്കുന്നതിനാണ്‌ സർക്കാർ പ്രാമുഖ്യം നൽകുന്നത്. തുറന്ന മനസോടെ സേനാംഗങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ സർക്കാർ തയ്യാറാണ്‌. ജനകീയസേന എന്ന നിലയ്‌ക്ക്‌ നല്ലമാറ്റം പൊലീസിൽ പൊതുവെ ഉണ്ടായെങ്കിലും ചിലർ ഇപ്പോഴും ആ മാറ്റത്തിലേക്ക്‌ എത്തിയിട്ടില്ല. അത്തരം ആളുകളെ ശരിയായ മാർഗത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഉണ്ടാവണം. യൂണിഫോം ഫോഴ്‌സുകളെ ലോകനിലവാരത്തിലേക്ക്‌ ഉയർത്തുകയാണ്‌ ലക്ഷ്യം. വയനാട് ദുരന്തമുഖത്ത്‌ കൂടപ്പിറപ്പുകളെ രക്ഷിക്കാൻ പൊലീസ്‌ നടത്തിയ പ്രവർത്തനം രാജ്യം അഭിമാനത്തോടെയാണ്‌ കാണുന്നത്‌. ഡ്യൂട്ടിസമയം പോലും നോക്കാതെ, മഹത്തായ മനുഷ്യത്വമാണ്‌ വയനാട്ടിൽ പ്രകടമായത്‌.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.