Skip to main content

റോബോട്ടിക്സ് ഹബ്ബാവാൻ കേരളം

രാജ്യത്തിൻ്റെ റോബോട്ടിക്സ് ഹബ്ബാവുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഉറച്ച ചുവടുവയ്പുകളുമായി കേരളം മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ തുടങ്ങും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ്‌ അന്താരാഷ്‌ട്ര റൗണ്ട് ടേബിളിന്റെ സമാപനച്ചടങ്ങിൽ വച്ച് അതിൻ്റെ പ്രഖ്യാപനം നടക്കുകയുണ്ടായി. 195 സ്റ്റാർട്ടപ്പുകളും അഞ്ഞൂറോളം പ്രതിനിധികളും പങ്കെടുത്ത റോബോട്ടിക്സ്‌ റൗണ്ട് ടേബിൾ സമ്മേളനത്തിൽ കേരളത്തിലെ റോബോട്ടിക്സ് മേഖലയിൽ നിന്ന് ലോകവിപണിയിലേക്ക് കടന്നുവന്ന നിരവധി കമ്പനികൾ ഉണ്ടായിരുന്നു.

വ്യവസായ വകുപ്പിൻ്റെ 22 മുൻഗണനാമേഖലകളിൽ റോബോട്ടിക്സിനെ ഉൾപ്പെടുത്തിട്ടുണ്ട്. റോബോട്ടിക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സ്‌കെയിൽ അപ് ലോൺ ഒരു കോടിയിൽ നിന്ന് രണ്ടുകോടിയായി സർക്കാർ വർധിപ്പിക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രവർത്തനമൂലധനം വർധിപ്പിക്കുന്നതോടൊപ്പം റോബോട്ടിക്‌സ് സ്റ്റാർട്ടപ്പുകൾക്ക് സ്ഥലസൗകര്യം ഒരുക്കൽ, മാർക്കറ്റിങ് പിന്തുണ എന്നിവയും പരിഗണിക്കുന്നു.

വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിചയപ്പെടുത്താനും പരിശീലനം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ 2000 വിദ്യാലയങ്ങളിൽ 9000 റോബോട്ടിക് ലാബുകൾ ആണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതു കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 20,000 റോബോട്ടിക് കിറ്റുകൾ കൂടി നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. ഒക്ടോബർ മാസത്തോടെ ഇവയുടെ വിതരണം നടത്താനുള്ള സജ്ജീകരണം പൂർത്തിയാക്കി. ഇത്തരത്തിൽ വളരെ വിപുലമായ പ്രവർത്തനങ്ങളാണ് റോബോട്ടിക്സ് മേഖലയുടെ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഈ പദ്ധതികൾ തൊഴിൽ-വൈജ്ഞാനികമേഖലകളിൽ ഉണ്ടാകുന്ന മാറ്റത്തോടൊപ്പം മുന്നേറാൻ കേരളത്തെ പര്യാപ്തമാക്കും.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.