Skip to main content

കേന്ദ്ര ബജറ്റ്; കേരളം നേരിട്ടത് കടുത്ത വിവേചനം

കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകം. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളെയും കേന്ദ്രം പരിഗണിച്ചതുപോലുമില്ല. കേരളത്തിന്റെ ആവശ്യങ്ങളെ ബഡ്ജറ്റ് പൂർണ്ണമായും അവഗണിച്ചു. കേരളത്തോട് കേന്ദ്രം കാണിച്ചത് കടുത്ത വിവേചമാണ്. എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. സാമ്പത്തിക വിവേചനത്തിനെതിരെ കേരളം പോരാടി. എന്നിട്ടും കേരളത്തെ കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.

പെന്‍ഷന്‍ സ്‌കീം ദേശീയപാത വികസനം, വിഴിഞ്ഞം മുതലായ ആവശ്യങ്ങളോട് ബജറ്റ് മുഖം തിരിച്ചു. കേരളത്തില്‍ കടുത്ത വെള്ളപ്പൊക്കവും ദുരിതവും ഉണ്ടായി. ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. പല സംസ്ഥാനങ്ങൾക്കും ദുരിതാശ്വാസ നിധി നല്‍കി. എന്നാല്‍ കേരളത്തെ സഹായിക്കാന്‍ തയ്യാറാകാത്ത സമീപനമാണ് ബജറ്റിലുണ്ടായത്. കേരളത്തിന് യാതൊരു ഗുണവും ചെയ്യാത്ത ബജറ്റാണിത്. തങ്ങളെ താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടി മാത്ത്രമുള്ളതാണ് ഈ ബജറ്റ്. ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാന്‍ കഴിയില്ല. സമ്മര്‍ദ്ദ ബജറ്റ് ആയി കേന്ദ്രബജറ്റ് മാറുന്നത് ശരിയല്ല.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.