Skip to main content

കോൺഗ്രസിന്റെ വർഗീയ നിലപാടുകളെ ശക്തമായി എതിർക്കും

കോൺഗ്രസിന്റെ വർഗീയ നിലപാടുകളെ ശക്തമായി എതിർക്കും. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെട്ടതാണ് കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ട്. ഇതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്‌എൻഡിപിയും വർഗീയ നിലപാടാണ്‌ സ്വീകരിച്ചത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടെങ്കിലും ഇടതുപക്ഷത്തിന്‌ ശക്തമായ തിരിച്ചുവരാനാകും. ഇടതുപക്ഷം തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും. കഴിഞ്ഞതിന് മുമ്പത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തോൽവി നേരിട്ടു. അതിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ 75 ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങളിൽ ഇടതുപക്ഷം വിജയിച്ചു. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റും നേടി.

സർക്കാർ ഇടപെടേണ്ട മുൻഗണനാ വിഷയങ്ങൾ കൃത്യമായി തീരുമാനിച്ച് നടപ്പാക്കും. ക്ഷേമ പെൻഷനുകൾ അതത് മാസങ്ങളിൽ ജനങ്ങളുടെ കൈകളിൽ എത്തിക്കും. സമൂഹത്തിൽ ക്ഷേമാനുകൂല്യങ്ങൾ ലഭിക്കേണ്ടവർക്കെല്ലാം കൃത്യമായി ഉറപ്പാക്കും. അതോടൊപ്പം വികസനപ്രവർത്തനങ്ങളും നടത്തും.
 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.