Skip to main content

കേരളത്തിന്റെയും കേരളീയരുടെയും ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്‌സഭയിൽ ഉയർത്തുന്നതിനും, ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ കേരളത്തിന്റെ പ്രതിനിധികളായി ലോക്‌സഭയിൽ എത്തിക്കാനാകണം

പ്രബുദ്ധമായ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്ന വിധത്തിലുള്ള ഉയർന്ന ബോധത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കേരളത്തിലെ മുഴുവൻ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നു.

ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടും.

മേഖലാപരമായ അസന്തുലിതാവസ്ഥ, വികസനകാര്യത്തിലെ വിവേചനം എന്നിവ അവസാനിപ്പിക്കാനും സംസ്ഥാനങ്ങളുടെ ന്യായമായ ജനാധിപത്യ - ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാനും ദുസ്സഹമായ ജീവിത സാഹചര്യങ്ങളിൽ ആശ്വാസമെത്തിക്കാനും ഭേദചിന്തകൾക്കതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഊട്ടിയുറപ്പിക്കാനും കഴിയുന്ന ഭരണസംവിധാനം ഒരുക്കുന്നതാകണം നമ്മുടെ ജനാധിപത്യ അവകാശത്തിന്റെ വിനിയോഗം.

കേരളത്തിന്റെയും കേരളീയരുടെയും ആശയാഭിലാഷങ്ങളും അവകാശങ്ങളും ലോക്‌സഭയിൽ ഉയർത്തുന്നതിനും, ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും പ്രാപ്തരായവരെ കേരളത്തിന്റെ പ്രതിനിധികളായി ലോക്‌സഭയിൽ എത്തിക്കാനാകണം. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും ഏവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.