Skip to main content

എക്കാലത്തിന്റെയും കവിയായി വളർന്നുനിൽക്കുന്നു ആശാൻ

മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്. ജീവിത തത്വദർശനങ്ങൾ ഉൾച്ചേർന്ന രചനകൾ അദ്ദേഹത്തെ വേറിട്ട കവിത്വത്തിന് ഉടമയാക്കി. ഈ ദർശനങ്ങളാകട്ടെ ശ്രീനാരായണ ഗുരുവിൽ നിന്നാണ് ആശാന് പകർന്നു കിട്ടിയത്.

ഗുരുവിന്റെ സന്ദേശങ്ങളെ, പ്രത്യേകിച്ച് ജാതിഭേദമില്ലായ്മയുടെ, സമസൃഷ്ടി സ്നേഹത്തിന്റെ തത്വങ്ങളെ അദ്ദേഹം തന്റെ കവിതകളിൽ പാലിൽ പഞ്ചസാരയെന്ന പോലെ ലയിപ്പിച്ചെടുത്തു. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും മുറിപ്പെട്ട സമൂഹമനസ്സിന് സാന്ത്വനവുമായി ആശാന്റെ കവിതകൾ. അങ്ങനെ എക്കാലത്തിന്റെയും കവിയായി വളർന്നുനിൽക്കുന്നു ആശാൻ. മരണത്തിന്റെ നൂറാം വർഷത്തിൽ വായനക്കാരന്റെ മനസ്സിലും സമൂഹത്തിന്റെ മനഃസാക്ഷിയിലും ആ കവിതകൾ തിളങ്ങിനിൽക്കുന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്. ഇനി ആയിരം കൊല്ലം കഴിഞ്ഞാലും ആശാനും അദ്ദേഹത്തിന്റെ കവിതകളും കൂടുതൽ പ്രഭാവത്തോടെ ഇവിടെത്തന്നെയുണ്ടാകും എന്നതിന് തെളിവ് തരുന്നു ഈ നൂറുവർഷങ്ങൾ.

ജാതിമതാന്ധതയിൽ തമ്മിലടിച്ചു നശിക്കുന്ന ഒരു സമൂഹത്തെ കുറിച്ച് ആശാൻ മുന്നറിയിപ്പ് നൽകി. ആ മുന്നറിയിപ്പ് സമൂഹം കൂടുതലായി ഉൾക്കൊള്ളേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഭേദചിന്തകൾക്കതീതമായ മനുഷ്യത്വം, അതായിരുന്നു ആശാന്റെ സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടട്ടെ.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.