Skip to main content

ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദൽ നയങ്ങളാണ്‌ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വേറിട്ട് നിർത്തുന്നത്

ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദൽ നയങ്ങളാണ്‌ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വേറിട്ട് നിർത്തുന്നത്. മറ്റിടങ്ങളിൽ നഗരം കേന്ദ്രീകരിച്ച് മാത്രം വികസനം നടക്കുമ്പോൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെ സർവതലസ്പർശിയായ വികസനമാണ് കേരളത്തിലേത്. എല്ലാവിഭാഗത്തിൽപ്പെട്ടവർക്കും വികസനത്തിന്റെ സ്വാദ് നുണയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.

രാജ്യത്ത് അതിസമ്പന്നർക്ക് മാത്രമാണ് സന്തോഷത്തോടെ ജീവിക്കാനാവുന്നത്. പട്ടിണി കിടക്കുന്ന മനുഷ്യന് സന്തോഷം അനുഭവിക്കാനാവില്ല. ദാരിദ്ര്യത്തിന്റെ പട്ടികയിൽ 2013 ൽ 55ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2023 ആവുമ്പോഴേക്കും 107ാം സ്ഥാനത്തേക്ക് മാറുന്നുവെന്നാൽ ദാരിദ്ര്യം കൂടുന്നുവെന്നാണ് അർഥം. അതി ദരിദ്രാവസ്ഥ തുടച്ചുനീക്കാൻ കേരളം നടപ്പാക്കിയ പദ്ധതി ഫലപ്രദമാണെന്ന് വിലയിരുത്തൽ വന്നുകഴിഞ്ഞു. പദ്ധതി നടപ്പാക്കി ഒരു വർഷം പിന്നിടുമ്പോൾ പകുതിയോളം പേർ ദാരിദ്ര്യമുക്തരായി. 2025 ആവുമ്പോഴേക്കും അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും.

മനുഷ്യരുടെ സന്തോഷത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ലോകത്ത് അതിക്രൂരമായി വേട്ടയാടപ്പെട്ട മനുഷ്യരെ നാം ഓർക്കണം. പലസ്തീനിൽ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള മനുഷ്യരാണ് കൊല ചെയ്യപ്പെട്ടത്. മണിപ്പുരിൽ നിരവധി മനുഷ്യർ വംശഹത്യക്കിരയായി. രണ്ട് സംഭവങ്ങളിലും ഇന്ത്യ സ്വീകരിച്ച സങ്കുചിത വർഗീയ നിലപാടിനെതിരെ ലോകത്താകമാനം പ്രതിഷേധമുയർന്നു. ജനതയുടെ സമാധാനവും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കാൻ ഭരണ സംവിധാനത്തിന് ഉത്തരവാദിത്വമുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.