Skip to main content

കിഫ്ബി മസാല ബോണ്ടില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

കിഫ്ബി മസാല ബോണ്ടില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. അന്വേഷണത്തിന് തെളിവുകളില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട എല്ലാ സമന്‍സും പിന്‍വലിക്കുന്നു എന്ന് ഇഡി കോടതിയെ അറിയിച്ചു. ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള സ. ടി എം തോമസ് ഐസകിന്റെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇഡി സമന്‍സ് നിലനില്‍ക്കില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഇഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം അന്വേഷണമാകാമെന്നും വ്യക്തമാക്കി കോടതി ഹര്‍ജി തീര്‍പ്പാക്കി.

കൂടുതൽ ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.