Skip to main content

കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം

കേരളത്തിന്റെ അഭിമാനമായ കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം. പൊതുമേഖലാ സ്ഥാപനങ്ങളെ പഴി പറഞ്ഞ് എല്ലാം സ്വകാര്യവത്കരിക്കുകയും വിറ്റു തുലയ്ക്കുകയും ചെയ്യുന്ന മോദി സർക്കാറിന്റെ നയങ്ങളുടെ കുഴലൂത്തുകാരനായി കോൺഗ്രസ് നേതാവായ താങ്കൾ മാറി എന്നത് ലജ്ജാകരമാണ്.

ഇലക്ട്രോണിക് സാങ്കേതിക വിദ്യയും, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത കാലത്ത് പ്രതിഭാശാലിയായിരുന്ന കെപിപി നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇലക്ട്രോണിക് കമ്പിനിയാണ് കെൽട്രോൺ. കേരളീയർ, ടിവി പരിചയപ്പെട്ടത് പോലും കെൽട്രോൺ ടിവിയിലൂടെയാണ്. 2006ലെ എൽഡിഎഫ് മന്ത്രിസഭയുടെ കാലത്ത്, കൽക്കത്ത മഹാനഗരത്തിലെ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കാൻ കരാർ ലഭിച്ചത് കെൽട്രോണിനാണ്. പൂന മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്ന സർവ്വലൈൻസ് സിസ്റ്റം സ്ഥാപിച്ചത് കെൽട്രോണായിരുന്നു.

ഡിഫൻസ്, ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങൾ, സഹകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ അപൂർവ്വം പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെൽട്രോൺ. ചന്ദ്രയാൻ പേടകത്തിൽ പോലും കെൽട്രോണിന്റെ കയ്യൊപ്പ് ഉണ്ട്. പൊതുമേഖലയിൽ ഒന്നും ശരിയാവില്ല എന്ന ഉദാരവത്കരണ വക്താക്കളുടെ നാവായി തിരുവഞ്ചൂരിനെ പോലെയുള്ള ഒരു ജനപ്രതിനിധി തരം താഴാൻ പാടില്ലായിരുന്നു.

കേരളീയരുടെ വീടുകളിൽ വർഷങ്ങൾക്ക് മുൻപ് സുപരിചിതമായിരുന്ന ബ്ലാക്ക് & വൈറ്റ് ടിവി, റേഡിയോ, കമ്പ്യൂട്ടർ എന്നിവയെല്ലാം കെൽട്രോണിന്റേതായിരുന്നു. തിരുവഞ്ചൂരിന്റെ പാർട്ടി 1991 മുതൽ നടപ്പിലാക്കിയ ഇറക്കുമതി ഉദാരവത്കരണ നയം മൂലമാണ് ഇലട്രോണിക് മേഖലയിലെ ദേശീയ കമ്പിനിയായ ഭാരത് ഇലക്ട്രോണിക്‌സും, കെൽട്രോണും പ്രതിസന്ധി നേരിട്ടത്. ഈ പ്രശ്നങ്ങളെ സുധീരം നേരിട്ട്, ഇപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള സ്ഥാപനമാണ് കെൽട്രോൺ.

ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരെയും, തൊഴിലാളികളെയും പരസ്യമായി അപമാനിക്കുകയാണ് തിരുവഞ്ചൂർ ചെയ്തത്. കെൽട്രോണിനെ തകർക്കാൻ മാത്രം സഹായിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരസ്യ അധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.