Skip to main content

മുസഫർ നഗറിൽ വർഗീയവേട്ടയ്ക്ക് ഇരയായ കുട്ടിയേയും കുടുബാംഗങ്ങളെയും സിപിഐ എം പ്രതിനിധി സംഘം സന്ദർശിച്ചു

മനുഷ്യർക്കുള്ളിൽ അപരവിദ്വേഷം വളർത്തി വർഗീയമായി വിഘടിപ്പിക്കുന്ന ഹിന്ദുത്വരാഷ്ട്രീയം മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടി.

അധ്യാപികയുടെ ക്രൂരമായ വർഗീയവേട്ടയ്ക്ക് ഇരയായ കുട്ടിയേയും പിതാവ് ഇർഷാദിനെയും കുടുബാംഗങ്ങളെയും കുബ്ബാപുർ ഗ്രാമത്തിലെ വീട്ടിലെത്തി പോളിറ്റ് ബ്യുറോ അംഗം സ. സുഭാഷിണി അലിയും രാജ്യസഭാ എംപി സ. ജോൺ ബ്രിട്ടാസും അടങ്ങുന്ന സിപിഐ എം പ്രതിനിധി സംഘം സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തേണ്ടിവന്ന സഹോദരന്റെയും തുടർപഠനത്തിന്‌ എല്ലാ സഹായവും ഉറപ്പു നൽകി. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി സംഘം ഈ കുടുംബത്തെ സന്ദർശിക്കുന്നത്.

ഈർഷാദിന്റെ കുടുംബത്തോടൊപ്പം കേരളമുണ്ടെന്ന മുഖ്യമന്ത്രി സ. പിണറായി വിജയന്റെയും കുട്ടിക്ക് കേരളത്തിൽ തുടർപഠനത്തിനു സൗകര്യമൊരുക്കാൻ സന്നദ്ധമാണെന്ന വിദ്യാഭ്യാസ മന്ത്രി സ. വി ശിവൻകുട്ടിയുടെയും സന്ദേശം ഇരുവരും കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ മതമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു.

സ്‌കൂളിലുണ്ടായ ദാരുണ സംഭവത്തിന് ശേഷം കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചു കുടുംബം ഇരുവരോടും പങ്കുവെച്ചു. ഭാര്യയോടൊപ്പം വിവാദ അധ്യാപികയായ തൃപ്തി ത്യാഗിയെ രണ്ടു വട്ടം കണ്ടിരുന്നെങ്കിലും താൻ ചെയ്തത് ശരിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ടായതെന്ന് കുട്ടിയുടെ പിതാവ് ഇർഷാദ് പറഞ്ഞു. അത് കൊണ്ടാണ് മറ്റൊരു സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. ഒരാഴ്ച കഴിഞ്ഞു അഡ്മിഷൻ നൽകാമെന്നാണ് പുതിയ സ്കൂൾ അധികൃതർ അറിയിച്ചത്.

കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണസമ്മാനം കൂടി നൽകിയാണ് സിപിഐ എം പ്രതിനിധി സംഘം മുസഫർനഗറിലെ കുബ്ബപ്പൂരിലെ കുഞ്ഞിന്റെ വീട്ടിൽ നിന്നും മടങ്ങിയത്.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.