Skip to main content

ഓണം ആഘോഷിക്കാനാവില്ലെന്ന പ്രചരണങ്ങൾ പൊളിഞ്ഞു

ഓണം ആളുകൾക്ക്‌ സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ്‌ ഏതാനം ആഴ്‌ചകൾ മുമ്പ്‌ വരെ ചിലർ നടത്തിയത്‌. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നു. വറുതിയുടെയും പ്രയാസത്തിന്റെയും ഓണമായിരിക്കും ഇക്കുറിയെന്ന പ്രചരണം വിശ്വസിച്ചവർക്ക്‌ പോലും ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.

പ്രയാസമനുഭവിക്കുന്നവർക്ക്‌ പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ്‌ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഐതീഹ്യത്തിൽ കേട്ടറിഞ്ഞതിനേക്കാൾ മെച്ചപ്പെട്ട രീതിയിലേക്കുള്ള പ്രയാണമാണിപ്പോൾ നടക്കുന്നത്. കേരളത്തിലെ തെരുവുകളിലും പട്ടണങ്ങളിലും ആളുകൾ ആഘോഷത്തിനായി ഇറങ്ങുകയാണ്‌. എവിടെയും സംതൃപ്‌തിയോടെയും സന്തോഷത്തോടെയും ആളുകൾ ആഘോഷിക്കുകയാണ്.

ഈ ഓണത്തിന്‌ ഉണ്ടാകില്ലെന്ന്‌ ചിലർ പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്‌. ഓണക്കാലത്ത്‌ ആനുകൂല്യങ്ങൾ നൽകാനായി ഖജനാവിൽ നിന്ന്‌ വിതരണം ചെയ്‌തത്‌ 18,000 കോടി രൂപയാണ്‌. മാനുഷരെല്ലാം ഒന്നുപോലെയാകണമെന്നാണ്‌ ഓണത്തിന്റെ ഐതീഹ്യം. എന്നാൽ, ലോകവും രാജ്യവും അതുപോലെയല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണ്. ഏറ്റവുമധികം ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്‌.

ഭരണ സംവിധാനത്തിന്റെ പ്രാഥമിക കടമ ജനക്ഷേമമുറപ്പാക്കലാണ്‌. എല്ലാവരെയും ഒന്നുപോലെ കണ്ടുള്ള പ്രവർത്തനങ്ങളാണ്‌ കേരളത്തിൽ നടക്കുന്നത്‌. പൊതുവിദ്യാഭ്യാസ മേഖല ഏറെ മെച്ചപ്പെട്ടു. പണമുണ്ടെങ്കിലേ ചികിത്സിക്കാനാവൂ എന്നതിന്‌ മാറ്റം വന്നു. സ്വന്തം കിടപ്പാടം സ്വപ്‌നം കണ്ട്‌ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. നാല്‌ ലക്ഷം കുടുംബങ്ങൾക്ക്‌ ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ നൽകിയതോടെ 16 ലക്ഷമാളുകൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്ന അവസ്ഥയിലെത്തി.

അതിദരിദ്രരെ പരമ ദാരിദ്ര്യത്തിൽ നിന്ന്‌ മോചിപ്പിക്കാനാണ്‌ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്‌. ഓരോ കുടുംബത്തെയും അടിസ്ഥാനമാക്കി മൈക്രോ പ്ലാൻ തയ്യാറാക്കി അതിദരിദ്രരില്ലാത്ത കേരളമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.