Skip to main content

ഗുജറാത്ത് വംശഹത്യ കേസിൽ കുറ്റവാളികൾ രക്ഷപ്പെടുന്നത് തുടർക്കഥ

2002 ൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ട്‌ നടത്തിയ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലെ പ്രതികളെ കോടതികൾ വെറുതെവിട്ട വിധികൾ ആശങ്കകൾ ഉയർത്തുന്നതാണ്. പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ ബിജെപി സർക്കാരുകളും അന്വേഷണ ഏജൻസികളും പരാജയപ്പെട്ടതാണ്‌ പ്രതികളെ രക്ഷിച്ചത്‌. കലാപങ്ങളിൽ നേരിട്ട് പങ്കെടുക്കുകയും ഒളിക്യാമറക്ക് മുൻപിൽ കൂട്ടകൊലപാതകങ്ങൾ നടത്തിയെന്ന് വീമ്പുപറയുകയും ചെയ്ത പ്രതികൾ പോലും വെറുതെ വിട്ടവരിൽ ഉൾപ്പെടുന്നു.

ബിൽക്കിസ്‌ ബാനു കേസ്‌:

കുറ്റവാളികളെ മോചിപ്പിച്ചു.

അഞ്ച്‌ മാസം ഗർഭിണിയായ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പേരെ 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. ബോംബെ ഹൈക്കോടതി വിധി ശരിവച്ചു. ഈ കുറ്റവാളികളെ ഗുജറാത്ത്‌ സർക്കാർ ശിക്ഷ ഇളവ്‌ ചെയ്‌ത്‌ 2022 ആഗസ്‌തിൽ മോചിപ്പിച്ചു. ഇതിനെതിരെ ബിൽക്കിസ്‌ ബാനുവും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലി ഉൾപ്പെടെയുള്ളവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികളെ വിട്ടയച്ച ഗുജറാത്ത്‌ സർക്കാർ നടപടിക്കെതിരെ കോടതി രൂക്ഷ വിമർശം നടത്തി. ഒരാളെ കൊന്ന കേസിലെ പ്രതിക്ക്‌ ശിക്ഷാഇളവ്‌ നൽകുന്നതുപോലെയല്ല ഗർഭിണിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി നിരവധിപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക്‌ ശിക്ഷാഇളവ്‌ അനുവദിക്കുന്നത്‌. ഇത്തരം കുറ്റകൃത്യങ്ങൾ മുഴുവൻ സമൂഹത്തിനും ജനങ്ങൾക്കും എതിരാണെന്നും കോടതി പറഞ്ഞു.

ബെസ്റ്റ്‌ ബേക്കറി:

വഡോദരയിലെ ബെസ്റ്റ്‌ ബേക്കറിയിൽ 14 പേരെ തീയിട്ട്‌ കൊന്നു. 21 പ്രതികളെ വഡോദര ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി കുറ്റവിമുക്തരാക്കി. സുപ്രീംകോടതി ഇടപെട്ട്‌ വീണ്ടും വിചാരണ നടന്നു. 21 പേരെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. എട്ട്‌ പേരെ വെറുതെവിട്ടു. അഞ്ചുപേരെ ഹൈക്കോടതിയും വെറുതെവിട്ടു.

പഞ്ചമഹൽ:

കലോലിൽ വ്യത്യസ്ത സംഭവങ്ങളിൽ 12 പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ 26 പേരെ പഞ്ചമഹൽ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു.

ദിപ്ദ ദർവാജ:

ഉത്തര ഗുജറാത്തിലെ ദിപ്ദ ദർവാജയിലെ ഒരു കുടുംബത്തിലെ നാലു കുട്ടികളടക്കം 11 പേരെ കൊലപ്പെടുത്തി. 21 പേരെ ജീവപര്യന്തം ശിക്ഷിച്ചു. മുൻ ബിജെപി എംഎൽഎ പ്രഹ്ലാദ് ഗോസ ഉൾപ്പെടെ 61 പേരെ കുറ്റവിമുക്തരാക്കി.

ഒഡെ ഗ്രാമം:

വംശഹത്യയെ തുടർന്ന്‌ ആനന്ദ് നഗരത്തിനടുത്തുള്ള ഒഡെ ഗ്രാമത്തിലെ മുസ്ലിം വീടുകൾ തീവച്ച്‌ നശിപ്പിച്ചു. മൂന്നിടത്തായി 27 പേർ കൊല്ലപ്പെട്ടു. 47 പ്രതികളിൽ വിചാരണക്കോടതി 23 പേരെ ശിക്ഷിച്ചു. 18 പേർക്ക് ജീവപര്യന്തം തടവും അഞ്ചു പേർക്ക് ഏഴു വർഷം തടവുമാണ് വിധിച്ചത്. ജീവപര്യന്തം ലഭിച്ചവരിൽ നാലു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

നരോദപാട്യ കൂട്ടക്കൊല:

വംശഹത്യക്കിടയിൽ നടന്ന ഏറ്റവും വലിയ ആക്രമണം. 96 പേർ മരിച്ചു. മന്ത്രിയായിരുന്ന മായാ കോട്‌നാനി, ബാബു ബജ്രംഗി തുടങ്ങിയ നേതാക്കളാണ് അക്രമികൾക്ക് ആയുധം നൽകിയത്. വിചാരണ കോടതി മായ കോട്‌നാനി അടക്കം 30 പേരെ ശിക്ഷിച്ചു. ഹൈക്കോടതി മൂന്നു പ്രതികളെ 10 വർഷം കഠിനതടവിന്‌ ശിക്ഷിച്ചു. 29 പേരെ വെറുതെ വിട്ടു.

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.