കേന്ദ്രം സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴും സംസ്ഥാനത്തിന്റെ ചെലവിൽ വൻ വർധനയാണ് ഉണ്ടായത്. രണ്ടാം പിണറായി വിജയൻ സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടികൂടിയാണിത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രതിവർഷ ശരാശരി ചെലവ് 1.20 ലക്ഷം കോടിയായിരുന്നു.
