വലിയ മഴക്കെടുതിയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഴുവൻ പാർടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണം.

വലിയ മഴക്കെടുതിയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഴുവൻ പാർടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണം.
വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളാസ് മഡൂറോയ്ക്ക് വീണ്ടും വിജയം. 51 ശതമാനം വോട്ടാണ് മഡൂറോ നേടിയത്. വലതുപക്ഷ നേതാവായ എഡ്മുണ്ടോ ഗോൺസാലസിനെയാണ് മഡൂറോ തോൽപ്പിച്ചത്.
ഡൽഹി രാജേന്ദ്രനഗറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ ഓവുചാലിൽ നിന്നും മഴവെള്ളം കയറി മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാര്ഥികൾ മരിച്ച സംഭവത്തിൽ ഗുരുതരമായ അനാസ്ഥയാണ് അധികൃതരിൽ നിന്നുമുണ്ടായത്.
ഏറനാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും കരുത്തുറ്റ സഖാവ് കുഞ്ഞാലി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 55 വർഷമാകുന്നു. മുതലാളിത്ത താല്പര്യക്കാരുടെ പേടിസ്വപ്നമായിരുന്ന തൊഴിലാളി നേതാവിന്റെ നെഞ്ചിലേക്ക് 1969 ജൂലൈ 26നാണ് കോൺഗ്രസുകാർ വെടിയുതിർത്തത്.
പാർലമെന്റിൽ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത കക്ഷിയായി മാറിയ ബിജെപി നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യബജറ്റിൽ രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങൾ പ്രതിഫലിക്കുന്ന പ്രഖ്യാപനങ്ങൾ ജനം പ്രതീക്ഷിച്ചിരുന്നു.എന്നാൽ, കേന്ദ്ര ബജറ്റ് പൂർണമായും നിരാശാജനകമാണ്.
2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്ക്കാര് തീരുമാനത്തിന് സര്വ്വകക്ഷിയോഗം പൂര്ണപിന്തുണ പ്രഖ്യാപിച്ചു.
ഫിഡൽ കാസ്ട്രോയും സഖാക്കളും മൊങ്കാഡ ബാരക്കിൽ നടത്തിയ ആക്രമണത്തിൻ്റെ 71-ാം വാർഷികവും ചെഗുവേരയുടെ ഇന്ത്യാ സന്ദർശനത്തിൻ്റെ 65-ാം വാർഷികവും പ്രമാണിച്ച് 'നാഷണൽ കമ്മിറ്റി ഓഫ് സോളിഡാരിറ്റി വിത്ത് ക്യൂബ ഇൻ ഇന്ത്യ' യോഗം സംഘടിപ്പിച്ചു.
ക്യൂബൻ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച ക്യൂബൻ ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാർ സമ്മതിച്ചില്ലെങ്കിലും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്- 9.2%. ഈ കണക്ക് തെറ്റാണെന്നും തൊഴിലില്ലായ്മ 3.2 ശതമാനം മാത്രമാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.
കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന ഉപരോധ സമാനമായ അവഗണനയ്ക്കെതിരെ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധമിരമ്പി.
വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി സഖാവ് എൻഗുയൻ ഫൂ ട്രോങ്ങിന്റെ നിര്യാണത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി, പാർടി പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം സ. അരുൺകുമാർ എന്നിവർ ഡൽഹിയിലെ വിയറ്റ്നാം എംബസിയിലെത്തി അനുശോചനം അറിയിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ ഒന്നുമില്ലാത്ത ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.
ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.
കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്മ്മല സീതാരാമന് അവതരിപ്പിച്ച യുണിയന് ബജറ്റ്. സംസ്ഥാനത്തിന് ഏര്പ്പെടുത്തിയിട്ടുള്ള ഉപരോധ സമാനമായ അവഗണന ശക്തമായി തുടരുന്നുമെന്ന പ്രഖ്യാപനം തന്നെയാണിത്.
മലയാളികൾ സ്വന്തം നിലയ്ക്ക് വികസിച്ചാൽ മതിയെന്നും കേരളത്തിൻ്റെ വികസനത്തിന് കേന്ദ്രസർക്കാർ ഒരു സഹായവും നൽകില്ലെന്നും പറഞ്ഞുവെക്കുന്ന കേന്ദ്രബജറ്റാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്.