സര്വകലാശാല ഗ്രാന്റ്സ് കമ്മീഷന് (യുജിസി) 2025 ലെ കരട് ചട്ടങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറല് തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്വ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള് പരിപൂര്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കരട് ചട്ടങ്ങള്.
