Skip to main content

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌. ജമാഅത്തെയുടെ വെൽഫെയർ പാർടിയെ യുഡിഎഫിൽ അസോസിയേറ്റ്‌ അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യം. സമൂഹത്തിൽ വർഗീയധ്രുവീകരണത്തിലേക്ക്‌ നയിക്കുന്നതാണ്‌ ജമാഅത്തെ സഖ്യം. ഇത്‌ ഭൂരിപക്ഷ വർഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര– ജനാധിപത്യ ചിന്താഗതിക്കാർക്കൊപ്പം യഥാർഥ മത വിശ്വാസികളും ഈ വർഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ്‌ നിലമ്പൂരിലെ പ്രതീക്ഷ.

ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രീയ വാദം ഉപേക്ഷിച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറയുന്നത്‌ വിവരക്കേടാണ്‌. ഈ അവസരവാദ-വിചിത്ര നിലപാട്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന്‌ സതീശൻ വ്യക്തമാക്കണം. എഐസിസി ഇതിനെതിരാണ്‌. അതിനാലാണ്‌ കെ സി വേണുഗോപാൽ സഖ്യത്തെപ്പറ്റി മിണ്ടാതിരിക്കുന്നത്‌. പ്രിയങ്ക ഗാന്ധി നിലപാട്‌ പറയണമെന്ന്‌ ഞങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടു. എന്നാൽ അവർ പ്രതികരിച്ചില്ല.

മുസ്ലിം രാജ്യവും മുസ്ലിംലോകവുമെന്ന അപകടകരമായ മുദ്രാവാക്യമാണ്‌ ജമാഅത്തെ ഇസ്ലാമിയുടേത്‌. മുസ്ലിംലീഗിന്റെ പഴയകാല നേതൃത്വം ജമാഅത്തെ ബന്ധം ശക്തമായി എതിർത്തിരുന്നു. ഇക്കാര്യം ഇന്നത്തെ ലീഗ്‌ നേതാക്കൾ മറക്കരുത്‌. ജമാഅത്തെ-യുഡിഎഫ്‌ സഖ്യവും ഹിന്ദുത്വ അജൻഡയുമായിസംഘപരിവാറും ചേർന്ന്‌ പ്രചരണം വർഗീയവൽക്കരിച്ചു. മലീമസമായ ഈ വർഗീയശക്തികൾക്കെതിരെ മതനിരപേക്ഷ ഉള്ളടക്കവുമായാണ്‌ എൽഡിഎഫ്‌ വോട്ടുതേടുന്നത്‌. ജമാഅത്തെയുമായി ഇടതപക്ഷത്തിന്‌ ഇന്നലെ ബന്ധമുണ്ടായിരുന്നില്ല. ഇന്നും നാളെയും ഉണ്ടാകില്ല.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.