Skip to main content

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്രവിജയം ആവർത്തിച്ചിതന്റെ ആഹ്ലാദ പ്രകടനത്തിനിടെ ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് കെഎസ്‍യു

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്രവിജയം ആവർത്തിച്ചിതന്റെ ആഹ്ലാദ പ്രകടനത്തിനിടെ ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് കെഎസ്‍യു. യൂണിയൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദ പ്രകടനം തിരുവനന്തപുരം പാളയത്തെത്തിയപ്പോഴായിരുന്നു കെഎസ്‍യു ഏകപക്ഷീയമായി അക്രമം അഴിച്ചുവിട്ടത്. കെഎസ്‍യു അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെയുള്ള പ്രവർത്തകരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എം വി ജയരാജൻ എന്നിവർ ജനറൽ ആശുപത്രിയിലെത്തി സന്ദർശിച്ചു. ക്യാമ്പസുകളിൽ എസ്എഫ്ഐക്കുള്ള സ്വാധീനവും വിദ്യാർഥികൾക്കിടയിലുള്ള അംഗീകാരവുമാണ് ഈ ആവേശകരമായ വിജയത്തിൻ്റെ അടിത്തറ, ഇതിൽ വിറളിപൂണ്ട കെഎസ്‍യു അക്രമി സംഘം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

സുപ്രീം കോടതിയിൽ നിന്നുണ്ടായത് പ്രതിപക്ഷ നേതാവിനെ വേട്ടയാടാൻ ഇറങ്ങിയവർക്കുള്ള കനത്ത തിരിച്ചടി

സ. ജോൺ ബ്രിട്ടാസ് എംപി

സുപ്രീം കോടതിയിൽ സുപ്രധാന ഇടപെടലുകളാണ് നടന്നത്. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്തു, മുൻ മുഖ്യമന്ത്രിയെയോ മറ്റ് കക്ഷികളെയോ കേൾക്കാതെയാണ് ഹൈക്കോടതി എഫ്.ഐ.ആർ.

ഗ്യാനേഷ് കുമാർ ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയില്ല

സ. ഡോ. ടി എം തോമസ് ഐസക്

ഗ്യാനേഷ് കുമാർ ഒരു ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയൊന്നും ഇല്ലായെന്ന് അറിയാം. പക്ഷേ, ഇന്ന് കേരളത്തിലെ ഒരു മണ്ഡലത്തിലെ നീക്കം ചെയ്തതും കൂട്ടിച്ചേർത്തതുമായ വോട്ടർമാരുടെ എണ്ണവും പേരും കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ കുടിലബുദ്ധിയുടെ ആഴം മനസിലായത്.

സുപ്രീംകോടതി വിധി മോദി–വിഡി–ഇഡി കൂട്ടുകെട്ടിന്‌ കനത്ത തിരിച്ചടി

സ. കെ എൻ ബാലഗോപാൽ 

സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധിയെ ജനാധിപത്യ വിശ്വാസികളാകെ സ്വാഗതം ചെയ്യുകയാണ്‌.