Skip to main content

തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം

തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം. തപാല്‍ വോട്ടിന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‍ ഏര്‍പ്പെടുത്തിയ പുതിയ ക്രമീകരണങ്ങള്‍ വ്യാപക ആശയക്കുഴപ്പത്തിന്‌ ഇടയാക്കുകയാണ്‌. ബാലറ്റുകള്‍ തപാലില്‍ അയക്കുന്നതിനുപകരം ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നേരിട്ടെത്തി വോട്ട്‌ ചെയ്യണമെന്ന നിബന്ധനയും, ബാലറ്റുകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസവും ആയിരക്കണക്കിന്‌ ജീവനക്കാരുടെ വോട്ടവകാശം ഹനിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്‌. ആസൂത്രണമില്ലാത്ത നീക്കങ്ങളും, ആധുനിക സംവിധാനങ്ങളുടെ അഭാവവും നടപടിക്രമങ്ങള്‍ അനന്തമായി നീളാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. അതിനാല്‍, പകരം സംവിധാനമൊരുക്കി ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണം.

 

കൂടുതൽ ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.