Skip to main content

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു

രാജ്യത്തെ തൊഴിലാളി- കർഷകർ മുതൽ സാധാരണക്കാരായ മനുഷ്യരുടെയെല്ലാം ജീവിതം കേന്ദ്രസർക്കാറിന്റെ നയങ്ങൾ മൂലം ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു. സമ്പദ്ഘടനയുടെ അടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരുടെ ജീവിതമാണ് ഇതുമൂലം താറുമാറാവാൻ പോകുന്നത്. അതിനുശേഷം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് രാജ്യത്തെ അസഖ്യം വരുന്ന കർഷക-തൊഴിലാളികളെ പാടെ മറന്ന ഒന്നായിരുന്നു. സമ്പത്ത് കുമിഞ്ഞു കൂടി വിരാജിക്കുന്ന മുതലാളിമാർക്ക് ഒന്നുകൂടി കൊഴുക്കാൻ വേണ്ടിയുള്ള അവസരമൊരിക്കൽ മാത്രമായിരുന്നു കേന്ദ്ര ബജറ്റ്. ഏറ്റവും ഒടുവിൽ ചർച്ചകളോ സംവാദങ്ങളോ ഇല്ലാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ ഇന്തോ - അമേരിക്ക വ്യാപാര കരാർ പോലും ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കാൻ പോന്നതാണ്. ഒരു പരമാധികാര രാജ്യമായ ഇന്ത്യയുടെ തീരുമാനമെടുക്കാനുള്ള അധികാരം പോലും ട്രംപിന്റെ മേശക്ക് അടിയറ വെക്കുന്ന സമീപനമാണ് മോദി ഇതിലൂടെ കൈക്കൊണ്ടത്. അക്ഷരാർത്ഥത്തിൽ രാജ്യം നീങ്ങുന്നത് രണ്ടാം വൈദേശിക ആധിപത്യത്തിന്റെ കാലഘട്ടത്തിലേക്കാണ്. യൂറോപ്യന്മാരുടെ ആധിപത്യം അവസാനിച്ചെങ്കിലും മോദി വഴി ഇന്ത്യയിലേക്ക് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കപ്പെടുകയാണ്. അമേരിക്കൻ കോളനിയായി ഇന്ത്യ ചുരുക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കേവലവിപണി മാത്രമായി ഇന്ത്യയെ മാറ്റി തീർക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് ഈ കരാറിന് പിറകിലുള്ളത്. ഇത് മുഴുവൻ ഇന്ത്യക്കാരെയും ഒറ്റു കൊടുക്കുന്നതിനു തുല്യമാണ്. മോദിയുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് രാജ്യത്ത് തൊഴിലാളി- കർഷക ട്രേഡ് യൂണിയനുകൾ ഇന്ന് പണിമുടക്കിലാണ്. വിദ്യാർത്ഥികൾ മുതൽ പ്രാഥമിക -സേവന- വ്യവസായ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പണിമുടക്കുകയാണ്. വികസനം മുന്നേറ്റ ജാഥ ഇന്ന് പൂർണ്ണമായും നിർത്തിവച്ചുകൊണ്ട് ഐതിഹാസികമായ പൊതു പണിമുടക്കിനൊപ്പമാണ്. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ വടക്കൻ മേഖല ജാഥ ക്യാപ്റ്റൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ദേശീയ പൊതു പണിമുടക്കിനെ അഭിവാദ്യം ചെയ്തുകൊണ്ട് കോട്ടക്കലിൽ സഖാക്കളോട് സംസാരിച്ചു.

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.