Skip to main content

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്. മൂന്ന്‌ പതിറ്റാണ്ട്‌ നീണ്ട സിനിമാ ജീവിതത്തിനിടെ 280ഓളം ചിത്രങ്ങളിലൂടെ സലിം കുമാർ നമ്മളുടെ അനുഭവങ്ങളിൽ നിറഞ്ഞു നിന്നു. ആ അഭിനയമികവിനെ ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെയുള്ള ആദരവും തേടിയെത്തി. ആദരണീയനായ കലാകാരന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെയും കലാലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

 

കൂടുതൽ ലേഖനങ്ങൾ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ

സ. പിണറായി വിജയൻ

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്.

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു