കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്. കേന്ദ്ര സർക്കാരിന്റെ ശക്തമായ അവഗണനയ്ക്കിടയിലും, ഈ കൊച്ചു കേരളത്തെ മനപ്പൂർവ്വം തകർക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതിനിടയിലും, കിഫ്ബി (KIIFB) എന്ന ധനകാര്യ സ്ഥാപനം വികസനത്തിൻ്റെ പാതയിൽ കേരളത്തെ മുന്നോട്ട് നയിച്ചു. ലോകോത്തര നിലവാരത്തിലുള്ള സ്കൂളുകളും, ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും, മികച്ച റോഡുകളും യാഥാർത്ഥ്യമായത് കിഫ്ബിയിലൂടെയാണ്.
വികസനം കേരളത്തിൻ്റെ മണ്ണിൽ ഒരു സ്വപ്നമായി അവശേഷിക്കാതിരിക്കാൻ ഞങ്ങൾക്കായതും ഇതുകൊണ്ടാണ്. അതിനാൽ തന്നെ ഇഡി നോട്ടീസ് അയച്ചാലും ഇല്ലെങ്കിലും, രാഷ്ട്രീയ വേട്ടയാടൽ തുടർന്നാലും ഞങ്ങൾ തുറന്നുപറയും: കേരളത്തിൻ്റെ ഈ വളർച്ചാ ചരിത്രം ഞങ്ങൾ KIIFB വഴി എഴുതിയതാണ്.
