Skip to main content

ആർഎസ്‌എസിനെയും സിപിഐ എമ്മിനെയും ആശയപരമായി എതിർക്കുമെന്ന കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന അപലപനീയം

ആർഎസ്‌എസിനെയും സിപിഐ എമ്മിനെയും ആശയപരമായി എതിർക്കുമെന്ന കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന അപലപനീയമാണ്. കേരളത്തിൽ ആർഎസ്‌എസിനെ ആശയപരമായും രാഷ്‌ട്രീയമായും പ്രതിരോധിക്കുന്നതിൽ മുന്നണിയിലുള്ള പാർടിയാണ്‌ സിപിഐ എം. വിദ്യാർഥികളും യുവാക്കളുമടക്കം സിപിഐ എമ്മിന്റെ നൂറുകണക്കിന്‌ സഖാക്കളെയാണ്‌ ആർഎസ്‌എസ്‌ കൊലപ്പെടുത്തിയത്‌. കേരളത്തിലും രാജ്യത്തുടനീളവും ആർഎസ്‌എസിനെ പ്രതിരോധിക്കാൻ സിപിഐ എം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ രാഹുൽ ഗാന്ധി മനസ്സിലാക്കണം. 2004ൽ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ മൻമോഹൻസിങ് സർക്കാർ യാഥാർഥ്യമാകില്ലായിരുന്നെന്ന വസ്‌തുത രാഹുൽ ഓർക്കണം. അശ്രദ്ധമായും ബാലിശമായുമാണ്‌ രാഹുൽ സിപിഐ എമ്മിനെയും ആർഎസ്‌എസിനെയും ആശയപരമായി പ്രതിരോധിക്കുമെന്ന്‌ പ്രസ്‌താവിച്ചത്‌. സാമ്പത്തിക നയങ്ങളിലടക്കം പല കാര്യങ്ങളിലും സിപിഐ എമ്മിന്‌ കോൺഗ്രസിനോട്‌ കടുത്ത വിയോജിപ്പുണ്ട്‌. എന്നാൽ, ഇതുപോലുള്ള നിരുത്തരവാദപരമായ വിമർശങ്ങൾ നടത്തില്ല. സിപിഐ എമ്മിനെ വിമർശിക്കാനുള്ള വ്യഗ്രതയിലാകാം ഇത്തരം തെറ്റായ പ്രസ്‌താവനകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.