Skip to main content

ഉറുഗ്വേ മുൻ പ്രസിഡന്റ് ജോസ് പെപ്പെ മുജിക്കയുടെ നിര്യാണത്തിൽ സിപിഐ എം അനുശോചനം രേഖപ്പെടുത്തുന്നു

ഉറുഗ്വേ മുൻ പ്രസിഡന്റ് ജോസ് പെപ്പെ മുജിക്കയുടെ നിര്യാണത്തിൽ സിപിഐ എം അനുശോചനം രേഖപ്പെടുത്തുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയ മുൻ ഗറില്ലയായിരുന്നു അദ്ദേഹം. പ്രസിഡന്റെന്ന നിലയിൽ ദരിദ്രർക്കും തൊഴിലാളികൾക്കും പ്രയോജനകരമായ നിയമങ്ങളും നയങ്ങളും അദ്ദേഹം നടപ്പിലാക്കി. ലളിതവും കഠിനാധ്വാനവുമായ ഒരു ജീവിതം നയിച്ചയാളാണ് അദ്ദേഹം. ജോസ് പെപ്പെ മുജിക്കയുടെ ഓർമ്മകൾക്ക് മുന്നിൽ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.