Skip to main content

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രിയോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്കും, കേരളത്തിൽ നിന്ന് തിരിച്ചുമുള്ള സ്പെഷ്യൽ ട്രെയ്നുകളടക്കം റെയിൽവെ റദ്ദാക്കി കൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള സുവർണ ജയന്തി എക്സ്പ്രസ്സ്( ട്രെയിൻ നമ്പർ 12644- 17/05/2024) റദ്ദാക്കിയിരിക്കുകയാണ്. അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി മാസങ്ങൾ മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാർഥികളെയും കുടുംബങ്ങളെയും അവസാന നിമിഷം പ്രതിസന്ധിയിലാക്കുകയാണ് റെയിൽവെ.

റദ്ദാക്കിയ ട്രെയിനുകൾക്ക് പകരമായി ഉടൻ തന്നെ സജീകരണങ്ങൾ ഏർപ്പടക്കണം. ബുക്ക് ചെയ്ത എല്ലാവർക്കും യാത്ര ഉറപ്പാക്കണം. അവധിക്കാലത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കണമെന്നും, ട്രെയിൻ സർവ്വീസുകൾ റദ്ദാക്കുന്ന നടപടികൾ പുനഃപരിശോധിക്കണമെന്നും സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു

കൂടുതൽ ലേഖനങ്ങൾ

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയം

സ. വി ശിവൻകുട്ടി

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയം

സ. വീണ ജോർജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല.

വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം – വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും.