Skip to main content

നവകേരള സദസ് ജനാധിപത്യത്തെ അർഥവത്താക്കിയ അനുഭവം

ജനാധിപത്യത്തെ അർഥവത്താക്കുന്ന അനുഭവമായിരുന്നു നവകേരള സദസ്. വലിയ ജനപങ്കാളിത്തമാണ് സദസിലുണ്ടായത്. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാ​ഗമായി തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേർക്കും. ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ വിവിധ ജില്ലകളിൽ വ്യത്യസ്ത മേഖലയിലുള്ളവരുമായി മുഖാമുഖം ചർച്ച നടത്തും. ആദ്യഘട്ടമെന്ന നിലയിൽ 10 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍ / വയോജനങ്ങള്‍, തൊഴില്‍മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക.

ഫെബ്രുവരി 18 കോഴിക്കോട്- വിദ്യാർഥി സം​ഗമം, 20- തിരുവനന്തപുരം- യുവജനങ്ങൾ, 22- എറണാകുളം- സ്ത്രീ, 24- കണ്ണൂർ ആദിവാസി ദളിത് വിഭാ​ഗങ്ങൾ, 25 തൃശൂർ- സാംസ്കാരികം, 26- തിരുവനന്തപുരം- ഭിന്നശേഷിക്കാർ, 27 തിരുവനന്തപുരം- മുതിർന്ന പൗരർ, 29 - കൊല്ലം - തൊഴിൽ മേഖല, മാർച്ച് 2 - ആലപ്പുഴ- കാർ‌ഷികമേഖല, 3- എറണാകുളം- റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിങ്ങനെയാണ് ചർച്ചകൾ.

അതാത് മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ ഈ മുഖാമുഖ പരിപാടിയിലൂടെ ഉയർന്നുവരും. ജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റിയെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ പരിപാടി.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും