Skip to main content

വന്ദേഭാരതിന് വേണ്ടി സാധാരണ ട്രെയിൻ യാത്രക്കാരെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്രറെയിൽവേ മന്ത്രിക്ക് കത്ത് നൽകി

വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ നിർത്തിയിടുന്നത് മൂലം, ട്രെയിൻ സർവീസുകൾ ആകെ അവതാളത്തിലായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന നിരവധി ട്രെയിനുകളാണ് ഇതുമൂലം വൈകുന്നത്. തൊഴിലിടങ്ങളിലേക്ക് പോകുന്ന നൂറു കണക്കിന് യാത്രക്കാരുള്ള പരശുറാം എക്‌സ്പ്രസ്, വടകരയ്ക്കും കോഴിക്കോടിനും ഇടയിൽ നിർത്തിയിടുകയാണ്. ഇതുമൂലം പലപ്പോഴും ഓഫീസുകളിലും ആശുപത്രികളിലും യാത്രക്കാർ വൈകിയാണ് എത്തുന്നത്.

കോച്ചുകളുടെ എണ്ണം കുറച്ചതിനൊപ്പം, വന്ദേഭാരതിന് വേണ്ടി ട്രെയിൻ നിർത്തിയിടുന്നതുമൂലം ഉണ്ടാകുന്ന ക്രമാതീതമായ കാലതാമസം മറ്റു ട്രെയിനുകളിലെ സാധാരണ യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുകയാണ്. തിരക്കേറിയ നോൺ എസി കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ ക്ഷീണിക്കുകയും ബോധം കെട്ടു വീഴുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. യാത്രക്കാർ ബോധംകെട്ടു വീഴുന്നത് ഒരു സ്ഥിരം സംഭവമായി മാറുകയാണ്.

വന്ദേഭാരതിനായി മറ്റ് ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് അങ്ങേയറ്റം അന്യായമാണ്. കേരളത്തിലെ നിലവിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും വേഗത്തിലുള്ള പൊതുഗതാഗതത്തിനായി ആധുനിക റെയിൽവേ സൗകര്യമൊരുക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വന്ദേഭാരത് വേഗത്തിലാക്കാനായി മറ്റ് ട്രെയിനുകൾ വൈകിക്കുന്ന നടപടി തിരുത്തണമെന്നും നിലവിലെ ട്രെയിൻ റൂട്ടുകളിൽ കൂടുതൽ കോച്ചുകൾ അനുവദിച്ചു കോച്ചുകളിലെ തിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്, കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.
 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.