Skip to main content

സഖാവ് സഫ്‌ദർ ഹഷ്‌മി രക്തസാക്ഷി ദിനം

സഖാവ് സഫ്‌ദർ ഹഷ്‌മി രക്തസാക്ഷിത്വത്തിന് 35 വര്‍ഷം തികയുന്നു. 1989 ജനുവരി ഒന്നിന് ഡല്‍ഹിക്കടുത്തുള്ള സാഹിബാബാദിലെ ജന്ദപ്പുര്‍ ഗ്രാമത്തില്‍ തെരുവുനാടകം അവതരിപ്പിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാവിനെ തലയ്ക്കടിച്ചുവീഴ്ത്തിയത്. ജനുവരി രണ്ടിന് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. കൊല്ലപ്പെടുമ്പോള്‍ മുപ്പത്തിനാലു വയസ് മാത്രമായിരുന്നു സഖാവിന്റെ പ്രായം. ഗാസിയാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥി രാമനാഥ്ഝായുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം "ഹല്ലാബോല്‍" (ഉറക്കെപ്പറയുക) എന്ന നാടകമാണ് ഹഷ്‌മിയും കൂട്ടരും അവതരിപ്പിച്ചത്. ഈ നാടക അവതരണം തുടരുന്നതിനിടയിൽ കലയുടെ കരുത്തിൽ വിറളിപിടിച്ച കോണ്‍ഗ്രസ് കാപാലികർ നാടകസംഘത്തെ കടന്നാക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിഐടിയു തൊഴിലാളിയായിരുന്ന സഖാവ് രാം ബഹദൂറും കൊല്ലപ്പെട്ടു. നിരവധി സഖാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തെരുവില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരുന്ന കലാകാരനെ പട്ടാപ്പകല്‍ നിഷ്കരുണം അടിച്ചുകൊല്ലുന്ന കാട്ടാളത്തം കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയായിരുന്നു. സഫ്ദറിന് അന്ന് പൂർത്തിയാക്കാൻ കഴിയാതെ പോയ ആ തെരുവ് നാടകം കണ്ണീരടക്കിപ്പിടിച്ച മനസ്സുമായി ഭാര്യ മാലശ്രീ അടക്കമുള്ള സഖാക്കള്‍ തുടർ ദിവസങ്ങളിൽ തൊഴിലാളികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. വ്യക്തികളെ ഇല്ലാതാക്കിയാല്‍ ആശയങ്ങള്‍ നശിക്കില്ലെന്ന സന്ദേശം നല്‍കുകയായിരുന്നു അന്ന് മാലയും സംഘവും. ആവിഷ്‌കാരങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് സഫ്ദര്‍ ഹഷ്‌മിയുടെ ഓർമ്മകൾ നമുക്ക് കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും