Skip to main content

യുഡിഎഫ്‌ കാലത്ത്‌ തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ്‌ എൽഡിഎഫ്‌ സർക്കാർ നിർവഹിക്കുന്നത്

യുഡിഎഫ്‌ കാലത്ത്‌ തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ്‌ എൽഡിഎഫ്‌ സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്‌. പദ്ധതികൾക്കാവശ്യം പണമാണ്‌. വലിയ സാമ്പത്തികശേഷി നമ്മുടെ ഖജനാവിനില്ല. അതിന്റെ പേരിൽ പദ്ധതികൾ ഉപേക്ഷിക്കാനും പറ്റില്ല. പണം കണ്ടെത്താനുള്ള മാർഗമായിരുന്നു കിഫ്‌ബി. അതിനെയും യുഡിഎഫും കോൺഗ്രസും എതിർത്തു. എന്നാൽ, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കിഫ്‌ബി പദ്ധതികൾ നടപ്പായി. കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, ദ്രോഹിക്കുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

പ്രളയം പോലുള്ള സന്ദർഭങ്ങളിൽ കേന്ദ്രം പ്രത്യേക പാക്കേജ്‌ നൽകേണ്ടതാണ്‌. അത്‌ ചോദ്യംചെയ്യാൻ യുഡിഎഫ്‌ എംപിമാരും തയ്യാറായില്ല. അന്താരാഷ്ട്ര സഹായം ലഭിക്കാനുള്ള അവസരവും കേന്ദ്ര സർക്കാർ നിഷേധിച്ചു. എന്നാൽ, അന്താരാഷ്ട്ര സഹായം ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരിക്കെ സ്വീകരിച്ചയാളാണ്‌ ഇന്നത്തെ പ്രധാനമന്ത്രി. ഇഷ്ടമുള്ളവർക്ക്‌ വാരിക്കോരി കൊടുക്കുകയും അല്ലാത്തവർക്ക്‌ നക്കാപ്പിച്ച നൽകുകയും ചെയ്യുക എന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ സമീപനം. കേരളത്തിന്റെ തകർച്ച ആസ്വദിക്കുന്ന മനോഭാവമാണ്‌ യുഡിഎഫ്‌ നേതാക്കൾക്കും എംപിമാർക്കുമുള്ളത്‌. ഇവിടെയൊന്നും നടക്കേണ്ട എന്ന അവരുടെ മനോഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനൊപ്പം നിൽക്കാത്ത കോൺഗ്രസ്‌ നേതാക്കളുടെ സമീപനം ജനങ്ങൾ തിരിച്ചറിയും.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും