Skip to main content

കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാർ

കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ നാടിന്‌ യോജിക്കാൻ കഴിയണം. കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന്‌ തയ്യാറായാൽ ഒപ്പമുണ്ടാകുമെന്ന മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന പ്രതിപക്ഷത്തിന്‌ ആലോചിക്കാൻ വഴിവയ്‌ക്കുന്നതാണ്‌. പ്രശ്‌നങ്ങൾ മനസിലാക്കുന്നവർക്ക്‌ കുഞ്ഞാലിക്കുട്ടിയെപ്പോലെയേ പ്രതികരിക്കാനാകൂ. പ്രതിപക്ഷം ഇപ്പോഴത്തെ തെറ്റായ നിലപാടിൽനിന്ന്‌ മാറുന്നതിന്‌ അവരെ ചർച്ചയ്‌ക്ക്‌ വിളിക്കാനും സംസാരിക്കാനും മടിയില്ല. നിർഭാഗ്യവശാൽ പ്രതിപക്ഷനേതാവിന്റെ നിലപാട്‌ കേരളത്തിന്റെ താൽപ്പര്യത്തിന്‌ ഗുണമല്ല. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം തിരുത്തുമെന്ന്‌ കരുതുന്നു. നാടിന്‌ കിട്ടേണ്ട പണമാണ്‌ കേന്ദ്രം തരാതിരിക്കുന്നത്‌. ഇത്‌ ഏതെങ്കിലും ഒരു പദ്ധതിക്കുള്ള പണം കിട്ടിയില്ല എന്ന നിലയിലല്ല കാണേണ്ടത്‌. കേരളത്തിന്റെ ഭാവിവികസനത്തിനാണ്‌ കേന്ദ്രം തടയിടുന്നതെന്ന്‌ മനസിലാക്കണം.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും