Skip to main content

സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല, എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?

സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?

ചിത്രത്തിലുള്ളത് കോൺഗ്രസ് കേരളയുടെ ട്വീറ്റ് ആണ്. അയ്യനെ തൊഴാൻ മല ചവിട്ടുന്ന കുഞ്ഞുങ്ങളോടുള്ള കേരള സർക്കാരിൻ്റെ ക്രൂരതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രം സംഘികളുടെ കടിച്ചാൽ പൊട്ടാത്ത നുണയാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. കുട്ടിയെ ബസിൽ വിട്ട് എന്തോ വാങ്ങാൻ വേണ്ടി ബസിൽ നിന്ന് ഇറങ്ങിയ അച്ഛനെ കാണാതെ ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ കരയുന്ന കുട്ടിയുടേതാണു ചിത്രം. ഏതാനും സെക്കന്റുകൾകൂടി ഈ വീഡിയോയിൽ മുന്നോട്ടു പോയാൽ കുട്ടിയെ സമാധാനിപ്പിക്കുന്ന പൊലീസിനെ കാണാം. തിരിച്ചുവരുന്ന അച്ഛനെ കണ്ട് അപ്പാ എന്നു വിളിക്കുന്ന കുട്ടിയെ കേൾക്കാം. അതുകഴിഞ്ഞാൽ കുട്ടി പൊലീസിനുകാരനു റ്റാറ്റ പറയുന്നതും കാണാം. ഇതൊക്കെ മുറിച്ചുമാറ്റി കരയുന്ന കുട്ടിയുടെ ഒരു സ്റ്റിൽ മാത്രം ഇട്ടത് എന്തിനു വേണ്ടിയാണെന്ന് ഏതൊരാൾക്കും മനസിലാകും.

തെരഞ്ഞെടുപ്പ് അടുക്കുകയാണ്. 2019-ലെ പോലെ കോൺഗ്രസിനും ബിജെപിക്കും ശബരിമല ഒരു സുവർണ്ണാവസരമാക്കണം. അതിനുവേണ്ടിയുള്ള പ്രചാരണങ്ങൾ അവരുടെ നേതാക്കൾ മാത്രമല്ല മനോരമ, മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ മാധ്യമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ആ പത്രങ്ങളൊന്നു നോക്കിയാൽ ശബരിമലയിൽ തിക്കിലുംതിരക്കിലുംപെട്ട് അപകടം അവരെല്ലാം ആഗ്രഹിക്കുന്നുവെന്നു വ്യക്തമാണ്.

മനോരമയുടെ കല്ലുവെച്ചാൽ കുരുക്കാത്ത നുണ എല്ലാ സീമകളും ലംഘിക്കുന്നതാണ്. ശബരിമലയിൽ 615 പൊലീസുകാർ, നവകേരള സദസ്സിന് 2200 പൊലീസുകാർ. എവിടെന്നു കിട്ടി ഇവർക്ക് ഈ കണക്ക്? മാധ്യമപ്രവർത്തനമെന്ന തൊഴിലിന് ഇത്തരം വാർത്തകൾ നാണക്കേടാണ്. രാഷ്ട്രീയമായി വിമർശിച്ചോളൂ. പക്ഷേ, ഇതുപോലെ നുണകൾ പ്രൊപ്പഗണ്ട ആക്കരുത്. ശബരിമലയ്ക്കുള്ള റൂട്ടും മാപ്പുമെല്ലാം കൃത്യം. പക്ഷേ, 70000-ലേറെ ആളുകളെ ദിനവും എങ്ങനെ ദർശനത്തിനു കയറ്റാം എന്നതുകൂടി പറയ്.

ഏതായാലും വടക്കേ ഇന്ത്യ മുഴുവൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ശബരിമലയോടു ബന്ധപ്പെട്ടു സൃഷ്ടിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയഭ്രാന്ത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഞാൻ കണ്ട ഒരു പോസ്റ്റിൽ രണ്ട് ചിത്രങ്ങളാണു കൊടുത്തിരിക്കുന്നത്. അയ്യപ്പന്മാർ തിങ്ങിനിറഞ്ഞ കെഎസ്ആർടിസി ബസ് ഒരുവശത്തും ഹജ്ജ് യാത്രക്കാരെ കൊണ്ടുപോകുന്ന സൗകര്യങ്ങളുള്ള ബസിന്റെ ഉൾവശം മറ്റൊന്ന്. വർഗ്ഗീയ ധ്രുവീകരണത്തിന് എന്തൊക്കെ അവസരങ്ങൾ ഉപയോഗിക്കാനാകുമോ അതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബിജെപിയുടേത്. കേരളത്തിൽ അവരെ സംബന്ധിച്ചിടത്തോളം ശബരിമല രാമജന്മഭൂമി പോലെ ധ്രുവീകരണത്തിന് ഒരു ഉപകരണമാക്കാനാണു ശ്രമം. ഇതിൽ കോൺഗ്രസ് എന്തിനു പങ്കുചേരണം?

ശബരിമലയിൽ പൊലീസ് ജാഗ്രത വർദ്ധിപ്പിച്ചാൽ മാത്രം പോരാ. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനുവേണ്ടി പടച്ചുവിടുന്ന ഇത്തരം അസത്യപ്രചാരണങ്ങൾക്കെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്. ശബരിമലയിലെ ബസിൽ നിന്നു കരയുന്ന കുട്ടിയുടെ ചിത്രം സംബന്ധിച്ച് ബിജെപിയുടെ ശുദ്ധനുണകൾ പ്രചരിപ്പിക്കുന്ന പല ട്വീറ്റുകൾക്കും മറുപടികളടക്കം നൽകി പൊലീസിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ട് ഫാക്ട് ചെക്കിംഗിൽ പ്രാവീണ്യനായ മുഹമ്മദ് സുബൈദർ പലവട്ടം ട്വീറ്റ് ചെയ്യുന്നതു വായിച്ചു.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും