Skip to main content

സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി

യുഡിഎഫ് എംപിമാർ കേരള ജനതയെ ഒരിക്കൽക്കൂടി വഞ്ചിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി. ഒരാഴ്‌ച കാത്തശേഷം ഇന്നലെ എൽഡിഎഫ്‌ എംപിമാർ ധനമന്ത്രി നിർമല സീതാരാമനെ കണ്ട്‌ നിവേദനം നൽകി. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ്‌ എംപിമാർ സംസ്ഥാനതാൽപര്യം മാനിക്കാതെ ഇതേനിലപാട്‌ സ്വീകരിച്ചിരുന്നു.

തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകൾ ഉടൻ നൽകുക, കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ പിൻവലിക്കുക, ദേശീയപാത നിർമാണത്തിനായി കേരളം ചെലവിട്ട തുകകൂടി പരിഗണിച്ച് സമയബന്ധിതമായി അധിക വായ്‌പയെടുക്കാൻ അനുവദിക്കുക, യുജിസി ശമ്പളപരിഷ്‌കാരം നടപ്പാക്കാനുള്ള കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം കേരള എംപിമാർ മുഴുവൻ യോജിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഉണ്ടായ ഈ ധാരണയുടെ അടിസ്ഥാനത്തിൽ നിവേദനം തയ്യാറാക്കി കഴിഞ്ഞയാഴ്‌ച യുഡിഎഫ്‌ എംപിമാർക്ക്‌ കൈമാറി. സംസ്ഥാന സർക്കാരിനെ പ്രശംസിക്കുന്ന ഭാഗമുണ്ടെന്ന്‌ ആരോപിച്ച്‌ രണ്ട്‌ ദിവസത്തിനുശേഷം യുഡിഎഫ്‌ എംപിമാർ നിവേദനം മടക്കിനൽകി. ഈ ഭാഗം ഒഴിവാക്കി വീണ്ടും നൽകി. എന്നാൽ ഇതും രണ്ട്‌ ദിവസം കയ്യിൽവച്ചശേഷം സംസ്ഥാന ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന വരികൾ ചേർത്താൽ മാത്രമേ നിവേദനം നൽകാൻ സഹകരിക്കൂ എന്ന് യുഡിഎഫ്‌ എംപിമാർ ശഠിച്ചു. സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന്‌ വിരുദ്ധമായ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അറിയിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ ചേർന്ന്‌ ധനമന്ത്രി നിർമലാ സീതാരാമനെ കണ്ട് നിവേദനം സമർപ്പിച്ചു. എൽഡിഎഫ്‌ എംപിമാരയ എളമരം കരീം, ബിനോയ്‌ വിശ്വം, ജോസ്‌ കെ മാണി, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം, പി സന്തോഷ്‌കുമാർ, എ എം ആരിഫ്‌, തോമസ് ചാഴികാടൻ എന്നിവർ സംയുകതമായാണ് നിവേദനം സമർപ്പിച്ചത്.

സങ്കുചിത രാഷ്ട്രീയ ചിന്തകൾക്ക് അടിമപ്പെട്ട് സംസ്ഥാനത്തിന്റ വികസന സ്വപ്നങ്ങൾക്ക് തുരങ്കംവെക്കുന്ന നയമാണ് യുഡിഎഫ് എംപിമാർ സ്വീകരിച്ചുവരുന്നത്. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമായ ആരോപണങ്ങളും നിരന്തരമായി ഇവർ പാർലമെന്റിൽ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഈ നിലയിൽ കേരള ജനതയെ പിന്നിൽ നിന്നും കുത്തുന്ന നിലപാട് യുഡിഎഫ്‌ എംപിമാർ അവസാനിപ്പിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും