Skip to main content

നവകേരളസദസ്സിലേക്ക്‌ ജനം ഒഴുകിയെത്തും

നവകേരളസദസ്സിലേക്ക്‌ 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും. നവകേരളസൃഷ്‌ടിക്കായുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ ജനങ്ങൾ അകമഴിഞ്ഞ പിന്തുണയാണ്‌ നൽകുന്നത്‌. ജനക്ഷേമ, വികസന പ്രവർത്തനങ്ങളെ നാടാകെ സ്വാഗതം ചെയ്യുന്നു. വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനാകുമോയെന്നാണ്‌ പ്രതിപക്ഷം നോക്കുന്നത്‌. എഴുന്നേറ്റ്‌ നടക്കാൻപോലും കഴിയാതായ പ്രതിപക്ഷം പിടിച്ചുനിൽക്കാനാണ്‌ വിവാദങ്ങൾക്കുപിറകേ പോകുന്നത്.

നവകേരളസദസ്സിനെത്തുന്ന മന്ത്രിമാർക്ക്‌ യാത്രചെയ്യാൻ ബസ്‌ ഏർപ്പാടാക്കുന്നതിന്റെപേരിൽ ആരോപണമുന്നയിക്കുന്നതും പ്രതിപക്ഷത്തിന്റെ ദുഷ്‌ടലാക്കാണ്‌. വലിയ പണച്ചെലവും ഗതാഗതക്കുരുക്കും ഒഴിവാക്കാനാണ്‌ ബസ്‌ ഏർപ്പെടുത്തുന്നത്‌. ബസ്‌ പിന്നീട്‌ മറ്റ്‌ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാമെന്നതിനാൽ സർക്കാരിന്‌ ആസ്‌തികൂടിയാണ്‌.

പി അബ്ദുൽഹമീദ്‌ എംഎൽഎയെ കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക്‌ നാമനിർദേശംചെയ്‌തത്‌ മികച്ച സഹകാരിയെന്നനിലയിലാണ്‌. എല്ലാവരെയും ഒന്നിച്ചു നിർത്തണമെന്നാണ്‌ എൽഡിഎഫ്‌ ആഗ്രഹിക്കുന്നത്‌. ഇക്കാര്യത്തിൽ മുസ്ലിംലീഗിന്‌ കോൺഗ്രസിനെ പേടിക്കേണ്ടകാര്യമില്ല. പേടിക്കാൻമാത്രം ലീഗ്‌ ദുർബലമല്ല.

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും