Skip to main content

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിനെ ശ്വാസം മുട്ടിക്കുന്നത്‌ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതിന്‌ തുല്യമാണ്. കേന്ദ്രത്തിന്റെ വിവേചനത്തിൽ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ്‌ കേരളം. നികുതി കുടിശ്ശിക പിരിവിൽ ഉൾപ്പെടെ തനതു വരുമാനം ഉയർത്തിയും ശ്രദ്ധയോടെയുള്ള ധനമാനേജ്‌മെന്റ്‌ വഴിയും കേരളം വിവേചനത്തെ ശക്തമായി പ്രതിരോധിക്കുകയാണ്.

കേരളത്തിലെ പൊതുസമൂഹത്തോട്‌ അൽപമെങ്കിലും ഉത്തരവാദിത്വം കാട്ടാൻ പ്രതിപക്ഷ നേതാവ്‌ ഉൾപ്പെടെയുള്ളവർ തയ്യാറാകണം. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച്‌ വസ്‌തുതകൾ തുറന്നു പറയുമ്പോൾ കേരളം വലിയ കടക്കെണിയിലാണെന്ന പച്ചക്കള്ളം ചില മാധ്യമങ്ങളുടെ പിന്തുണയോടെ പ്രചരിപ്പിക്കാനാണ്‌ പ്രതിപക്ഷശ്രമം.

സംസ്ഥാനത്തെ നികുതി പിരിവിനെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ പ്രചരിപ്പിക്കുന്ന കണക്ക്‌ അടിസ്ഥാനരഹിതമാണ്‌. മുൻ വർഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ വർഷം കേരളത്തിന്റെ ജിഎസ്‌ടി വരുമാനം 23,000 കോടി രൂപ വർധിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും തനത്‌ വരുമാനസ്രോതസ്സുകൾ വഴിയാണ്‌ പ്രധാന ചെലവുകളെല്ലാം നിർവഹിച്ചത്‌. ഈ വസ്‌തുതകൾ മറച്ചുവച്ചാണ്‌ കുപ്രചാരണം. കേരളത്തിന്‌ അർഹതപ്പെട്ട കേന്ദ്രവിഹിതം നൽകാത്തതിനെക്കുറിച്ച്‌ പ്രതിപക്ഷത്തിന്‌ മിണ്ടാട്ടമില്ല. നികുതി വിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന്‌ 18,000 കോടി രൂപയുടെ വരുമാനനഷ്‌ടമുണ്ടായി. ജിഎസ്‌ടി നഷ്‌ടപരിഹാരം 12,000 കോടി ഇല്ലാതായി. ഇതിനെതിരെ കേരളം നൽകിയ മെമ്മോറാണ്ടത്തിൽ ഒപ്പിടാൻ 18 യുഡിഎഫ്‌ എംപിമാരിൽ ഒരാൾപോലും ഉണ്ടായില്ല.
 

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.