Skip to main content

സംഘപരിവാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് നടത്തുന്ന ഗൂഢാലോചനകളെ ജനങ്ങളെ അണിനിരത്തി നേരിടും

ഇല്ലാത്ത ഭരണഘടനാ പ്രതിസന്ധി ആരോപിച്ച്‌ സംഘപരിവാറും ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാനും ചേർന്ന്‌ നടത്തുന്ന ഗൂഢാലോചനകളെ ജനങ്ങളെ അണിനിരത്തി നേരിടും. എല്ലാ ബിജെപി ഇതര സംസ്ഥാനങ്ങളിലും ഗവർണർമാരെ ദുരുപയോഗിച്ച്‌ ബിജെപി ഭരണ അസ്ഥിരത സൃഷ്ടിക്കുകയാണ്‌. ഗവർണർ വിവാദം കൊഴുപ്പിക്കുമ്പോഴും കേന്ദ്രം മൗനം പാലിക്കുന്നത്‌ ഇതിന്‌ തെളിവാണ്‌. ഇന്ത്യയുടെ ഫെഡറൽ അടിത്തറ തകർക്കലും ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കലുമാണ്‌ ലക്ഷ്യം. ബിജെപിക്ക്‌ കടന്നുകയറാൻ പറ്റാത്ത ഇടങ്ങളിൽ ഗവർണർമാരെ ഇടപെടുത്തി പ്രശ്‌നം സൃഷ്ടിക്കുകയാണ്‌. ഉപദേശീയതകളെ അംഗീകരിക്കാത്ത ബിജെപി കേരളം സ്വതന്ത്ര വികസന പാത തെരഞ്ഞെടുക്കുന്നതിനേയും എതിർക്കുന്നു. കിഫ്‌ബിയോടുള്ള സമീപനം അതാണ്‌ വ്യക്തമാക്കുന്നത്‌. എന്നാൽ കേന്ദ്രസർക്കാർ മൂന്നരലക്ഷം കോടി രൂപ വായ്‌പ എടുക്കുന്നതിനെ ഇവർ ന്യായീകരിക്കുകയാണ്.

 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.