Skip to main content

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരവാർഷിക ദിനം

അയിത്തോച്ചാടന സമരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരവാർഷിക ദിനമാണിന്ന്. ജാതി ഭേദമന്യേ ഏവർക്കും ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയുള്ള ഐതിഹാസിക സത്യാഗ്രഹം.
കെ.കേളപ്പൻ നയിച്ച സമരത്തിന്റെ നേതൃനിരയിൽ എകെജിയും പി കൃഷ്ണപിള്ളയും സുബ്രഹ്മണ്യൻ തിരുമുമ്പുമടക്കമുള്ളവരായിരുന്നു. ത്യാഗനിർഭരമായ പോരാട്ടത്തിലൂടെ സമത്വാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാനുള്ള സമരശ്രമങ്ങളിൽ ഒന്നായിരുന്നു ഇത്. ഗുരുവായൂർ സത്യാഗ്രഹം കേരള സാമൂഹിക പരിഷ്കരണത്തിൽ സൃഷ്ടിച്ച ചലനങ്ങൾ വളരെ വലുതായിരുന്നു. യുഗപ്രഭാവന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ ആശയങ്ങൾ കൊണ്ട് വളർന്ന കേരളത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് പിന്നോട്ട് വലിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമങ്ങളെ ജനകീയമായി ചെറുത്തു തോൽപ്പിക്കാൻ നമുക്ക് സാധിക്കണം. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഇരുമ്പുന്ന സ്മരണകൾ ഈ പോരാട്ടങ്ങൾക്ക് കരുത്താകും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.